Skip to main content

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ കഴിഞ്ഞ മാർച്ചിൽ നടന്ന വോട്ടർ പട്ടിക തീവ്ര പരിശോധനയിലാണ് രാജഗോപാലിനെ നീക്കിയത്. അതിന്റെ തുടർച്ചയായി പാസ്പോർട്ടും നഷ്ടപ്പെട്ടിരിക്കുന്നു. ബംഗാളിലെ 27 ലക്ഷം പൗരന്മാർക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാൽ ട്രിബ്യൂണലിൽ അപ്പീൽ നൽകിയിരിക്കുകയാണ്. റീജിയണൽ പാസ്പോർട്ട് ഓഫീസിൽ ഉടൻ ഹാജരാവാൻ അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോയിൻമെന്റ് അനുവദിച്ചത് ജൂലൈ 17 ന് മാത്രം. ഇതിനിടയിൽ അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

ലോകം അറിയുന്ന ഒരു പത്രാധിപർക്ക് ഇതാണ് അനുഭവം എങ്കിൽ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ബിജെപിയുടെ കടുത്ത വിമർശകൻ എന്ന നിലയിൽ ആയിരിക്കും രാജഗോപാൽ പ്രതികാര നടപടിക്ക് ഇരയായിട്ടു ണ്ടാവുക. എന്നാൽ ഇതോടൊപ്പം വിഭാഗീയ സമീപനത്തോടെ, സാധാരണക്കാരായ പൗരന്മാരെ തിരഞ്ഞുപിടിച്ച് എസ്ഐആറിലൂടെ പുറത്താക്കുകയാണ്.

വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ് ഐ ആർ മാറിക്കഴിഞ്ഞു. പൗരത്വം നിർണയിക്കേണ്ടത് എസ് ഐ ആറിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോൾ നാടിനെ സ്നേഹിക്കുന്നവർക്ക് നിശബ്ദരായിക്കാനാവില്ല. ജനാധിപത്യത്തെ വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണം.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.