ഇഡി എന്നാൽ എക്സ്റ്റൻഡ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ബിജെപിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ അടക്കം നിരവധി പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കി. പക്ഷേ അവരെയെല്ലാം കോടതി വെറുതെ വിട്ടു. ബിജെപി ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണത്തിന് എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. ബിജെപി ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ തമസ്കരിക്കുകയും പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടാനായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയുമാണ്. ഇതാണ് സഖാവ് പിണറായി വിജയനെതിരെയും നടക്കുന്നത്. പിണറായി വിജയനെതിരെ കോൺഗ്രസ് എംഎൽഎ ഈ വിഷയത്തിൽ സുപ്രീംകോടതി വരെ പോയതാണ്. ഒന്നും സംഭവിച്ചില്ല. ഇപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെ അവതരിപ്പിക്കാനാണ് ശ്രമം. സഖാവ് പിണറായി വിജയനെതിരായ നീക്കം സിപിഐഎം നേരിടും.
