Skip to main content

സഖാവ് ജ്യോതിബസു ദിനം

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനഞ്ചാം ചരമവാർഷിക ദിനമാണ് ഇന്ന്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായിപ്രവർത്തിക്കുകമാത്രമല്ല; പഞ്ചായത്തിരാജ് അധികാരവികേന്ദ്രീകരണം ഭൂപരിഷ്ക്കരണം തുടങ്ങിയമേഖലകളിൽ ഇന്ത്യക്കുതന്നെ മാതൃകയാവുന്ന ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തിനു കഴിഞ്ഞു.

1952 മുതൽ 1957 വരെ സിപിഐയുടെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. 1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ട സ. ജ്യോതി ബസു, സ്വാതന്ത്രാനന്തരം, 1952 മുതൽ 1996 വരെ തുടർച്ചയായി 11 തവണ പശ്ചിമ ബംഗാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂൺ 21 ന്‌ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടർച്ചയായി അഞ്ചു തവണ ഇടതുപക്ഷ സർക്കാരിനെ നയിച്ചു.

വർഗീയ ശക്തികളെ ചെറുത്ത് കൊണ്ട് ഇടതുപക്ഷ മുന്നണി ഭരണ കാലത്ത് മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ ജ്യോതിബസു സർക്കാരിന്റെ അഭിമാനകരമായ നേട്ടം എതിരാളികൾ പോലും അംഗീകരിക്കും. കാർഷികോല്പാദനത്തിലും ബംഗാളിൽ വൻ കുതിപ്പുണ്ടായി. ന്യൂമോണിയ ബാധയെ തുടർന്ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള എഎംആർഐ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഖാവ് 2010 ജനുവരി 17നു വിട പറഞ്ഞു. മുൻ നിർദ്ദേശപ്രകാരം മതപരമായചടങ്ങുകൾ ഒന്നും കൂടാതെ സഖാവിന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ. 

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.