Skip to main content

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റ്‌ 27ന് ബീഫ് കഴിച്ചു എന്നാരോപിച്ച് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ അക്രമികൾ കൊലപ്പെടുത്തി. ആഗസ്റ്റ്‌ 24ന് പശുവിനെ കടത്തി എന്ന് തെറ്റിദ്ധരിച്ച് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വെടിവച്ച് കൊന്നു.

ഈ സാഹചര്യത്തിൽ "പശുസംരക്ഷണക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല" എന്ന് ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സൈനി പറഞ്ഞതാണ് ഏറെ അതിശയകരം. ഇത് പശുക്കടത്തിന്റെ പേരിൽ ആൾക്കാരെ കൊല്ലാനുള്ള ആഹ്വാനം നൽകലല്ലാതെ മറ്റൊന്നുമല്ല.

ഹരിയാനയിൽ മാത്രമല്ല, ബീഫ് കൈവശം വച്ചു എന്നാരോപിച്ച് ദിവസങ്ങൾക്കു മുൻപ് വയോധികനായ ഒരു മനുഷ്യനെ ട്രെയിനിൽ വച്ച് ആക്രമിച്ചത് മഹാരാഷ്ട്രയിലാണ്. പശുക്കടത്ത് ആരോപിച്ച് മാസങ്ങൾക്കുമുൻപ് മൂന്ന് യു പി സ്വദേശികളെ ഗോരക്ഷാഗൂണ്ടകൾ കൊലപ്പെടുത്തിയത് ഛത്തീസ്‌ഗഡിലാണ്.

സത്യത്തിൽ പശുവല്ല പ്രശ്നമെന്നും പശുവിനെ മുൻനിർത്തി നടത്തുന്ന തീവ്രവർഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവുമാണ് ഇതെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീർ, ഝാർഖണ്ഡ്‌ സംസ്ഥാന തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ചുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിൽ.

ജനങ്ങളുടെ ഭക്തിയെ ചൂഷണംചെയ്തും തീവ്ര വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ചും കള്ളങ്ങളിൽ അഭിരമിച്ചുമാണ് ബിജെപിയുടെ വളർച്ച. ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബി ജെ പി രാഷ്ട്രീയപ്രവർത്തനരീതി മൂന്നാം മോദി സർക്കാരും തുടരുകയാണ്.

മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച ഇടപെടലിലൂടെ ഉയർന്നുവരുന്ന ജനകീയ മുന്നേറ്റത്തിനു മാത്രമേ ഇവയെ ചെറുക്കാനാവൂ.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.