Skip to main content

സിപിഐ എം ജനറൽ സെക്രട്ടറി ആയിരുന്ന സ. ഹർകിഷൻ സിങ്‌ സുർജിത്തിന്റെ ഓർമയ്‌ക്ക് 16 വർഷം

സിപിഐ എം ജനറൽ സെക്രട്ടറി ആയിരുന്ന സ. ഹർകിഷൻ സിങ്‌ സുർജിത്തിന്റെ ഓർമയ്‌ക്ക് 16 വർഷം. 2008 ആഗസ്‌ത്‌ ഒന്നിനാണ്‌ സഖാവ്‌ വേർപിരിഞ്ഞത്‌. 1916 മാർച്ച് 23ന് പഞ്ചാബിലെ ബുണ്ടാലയിൽ ജനിച്ച സുർജിത് രാജ്യത്തെ കമ്യൂണിസ്റ്റ്‌ കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു. 1934ൽ കമ്യൂണിസ്റ്റ്‌ പാർടിയിൽ അംഗമായി. അഖിലേന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌.

1932ൽ തന്റെ 16-ാം വയസ്സിൽ ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഹോഷിയാർപുർ കോടതിവളപ്പിൽ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെയിറക്കി ത്രിവർണ പതാക ഉയർത്തിയതിന്‌ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ പേര് ‘ലണ്ടൻ തോഡാ സിങ്’ (ലണ്ടനെ തകർക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ചു. ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഇരുട്ടുമുറിയിൽ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ സുർജിത്തിന്റെ കാഴ്ച മങ്ങി. തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വന്ന ഐറിഷ് ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തെ ഇരുട്ടുമുറിയിൽനിന്ന് മാറ്റിയില്ലായിരുന്നെങ്കിൽ അന്ധത ബാധിക്കുമായിരുന്നു.

പത്തുവർഷം ജയിലറയ്ക്കുള്ളിലും എട്ടുവർഷം ഒളിവിലും കഴിഞ്ഞുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലേക്ക് സഖാവ് വളർന്നത്. രണ്ടുതവണ പഞ്ചാബ്‌ നിയമസഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്‌ക്കെതിരെ എന്നപോലെ ഖലിസ്ഥാൻ തീവ്രവാദികൾക്കും സംഘപരിവാർ വർഗീയതയ്ക്കും എതിരായി ഉറച്ചുനിന്ന് പോരാടി. റിവിഷനിസ്റ്റുകൾക്കെതിരെ സന്ധിയില്ലാതെ പോരാടിയ സുർജിത് സിപിഐ എമ്മിന്റെ സ്ഥാപകനേതാക്കളിൽ ഒരാളാണ്‌. അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളിയായിരുന്നു. ക്യൂബൻ ഐക്യദാർഢ്യ സമിതിക്ക്‌ നേതൃപരമായ പങ്കുവഹിച്ചു.

സഖാവിന്റെ ഓർമ നമുക്ക് എന്നും കരുത്തും ഊർജവും പകരും

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.