Skip to main content

ാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരു ഡിവിഷൻ രൂപീകരിക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിക്കണം; സ. കെ രാധാകൃഷ്‌ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു

പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരു ഡിവിഷൻ രൂപീകരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സ. കെ രാധാകൃഷ്‌ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‌ കത്തയച്ചു. തീരുമാനം നടപ്പാക്കിയാൽ പാലക്കാട് ഡിവിഷന്റെ പ്രവർത്തനത്തെ ബാധിക്കും. റെയിൽവേ വികസനത്തിൽ കേരളത്തോടുള്ള അവഗണനയുടെ ആക്കം കൂട്ടും. കേരളത്തിലെ ജനങ്ങൾ എല്ലായ്‌പ്പോഴും ഇന്ത്യൻ റെയിൽവേക്ക് പിന്തുണ നൽകിയിട്ടുണ്ട്. എന്നിട്ടും ആവശ്യങ്ങൾ അവഗണിക്കപ്പെടുകയാണ്‌. റെയിൽവേയോടുള്ള കേരളത്തിലെ ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുത്തുന്നതാണ്‌ ഈ തീരുമാനം. പാലക്കാട് ഡിവിഷൻ വിഭജിക്കരുതെന്നും കേരളത്തിന്റെ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്‌ പ്രാധാന്യം നൽകണമെന്നും സ. കെ രാധാകൃഷ്‌ണൻ എംപി കത്തിൽ ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.