Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയാണ് തോൽപ്പിക്കേണ്ടതെന്ന കൃത്യമായ ബോധ്യം കോൺഗ്രസിന് ഉണ്ടാവണം

ഇന്ത്യയെ രക്ഷിക്കുന്നതിന് ബിജെപിയെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് കോൺഗ്രസ് തിരിച്ചറിയണം. മതനിരപേക്ഷശക്തികളുടെ ലക്ഷ്യം എന്താകണമെന്ന ബോധ്യത്തിൽവേണം മുന്നോട്ടു പോകാൻ.

മതനിരപേക്ഷ പാർടികൾ ഒന്നിച്ചു നിന്നാണ് നിർണായകമായ ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഒറ്റ ലക്ഷ്യത്തിൽ മുന്നോട്ടുപോകാൻ കോൺഗ്രസ് തയ്യാറാകണം. കേരളത്തിൽ സിപിഐ എം അടക്കം പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ രാഷ്ടീയ എതിരാളികളുണ്ടാകാം. എന്നാൽ, ഇന്ത്യയുടെയും ഭരണഘടനയുടെയും മത ന്യൂനപക്ഷങ്ങളുടെയും സംരക്ഷണമാകണം മുഖ്യ ലക്ഷ്യം. നേരത്തേ വാജ്പേയി മന്ത്രിസഭയെ ഒന്നിച്ചുനിന്ന് താഴെയിറക്കിയ അനുഭവമുണ്ട്.

രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിന് വെറുപ്പിനെയും വിദ്വേഷത്തെയും കൂട്ടുപിടിക്കുകയാണ് നരേന്ദ്രമോദി. യുപിയിൽ മോദി പച്ചക്കൊടി വീശിയ പുതിയ ട്രെയിനിന്റെ പേര് നമോ ഭാരത് എന്നാണ്. ഞാനാണ് ഭാരതം എന്നാണ് മോദി പറയുന്നത്. അടിയന്തരാവസ്ഥയിൽ കോൺഗ്രസ് പ്രസിഡന്റ്‌ പറഞ്ഞത് ഇന്ദിരയാണ് ഇന്ത്യയെന്നാണ്. രണ്ടും തമ്മിൽ വലിയ സാമ്യമുണ്ട്.

മണിപ്പുരിൽ കലാപം നൂറുദിവസം പിന്നിട്ടിട്ടും മിണ്ടാതിരുന്ന മോദി ഇസ്രയേലിനുവേണ്ടി മണിക്കൂറുകൾക്കുള്ളിൽ പ്രതികരിച്ചു. ഇന്ത്യ ഇതുവരെ പുലർത്തിയ നിലപാടാണ് അട്ടിമറിക്കപ്പെട്ടത്. പലസ്തീനികളുടെ ന്യായമായ അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് മഹാത്മാഗാന്ധിയടക്കമുള്ളവർ നിലപാടെടുത്തത്. എന്നാൽ, മോദിയെ നയിക്കുന്നത് ഇസ്‌ലാമോഫോബിയയാണ്.

തിളക്കമുള്ള ഭാവിയിലേക്ക് രാജ്യം പോകണോ, ഇരുട്ടിലേക്ക് തിരിച്ചുപോകണോ എന്നതാണ് മുന്നിലുള്ള ചോദ്യം.

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.