Skip to main content

മോദി സർക്കാർ ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നു

നാനാത്വത്തിൽ ഏകത്വമെന്നത്‌ ഇന്ത്യയുടെ മുഖമുദ്രയാണ്. എന്നാൽ, ആ വൈവിധ്യത്തെ മോദി സർക്കാർ തകർക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഏക സിവിൽ കോഡ്‌ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമം. വൈവിധ്യത്തിനുപകരം ഒരു രാജ്യം, ഒരു ഭാഷാ നയമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌.

ഇടതുപക്ഷ പാർടികളുടെ സമ്മർദത്തിലൂടെ 2006ൽ പാസാക്കിയ വനാവകാശ നിയമം ഇതുവരെ പൂർണാർഥത്തിൽ നടപ്പാക്കിയിട്ടില്ല. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ആദിവാസികളുടെ അവകാശങ്ങൾ ഹനിക്കുന്ന നയങ്ങൾ തുടർച്ചയായി നടപ്പാക്കുന്നു. ധാതുവിഭവങ്ങൾ കൊള്ളയടിക്കാനായി വനങ്ങൾ കുത്തകകൾക്ക്‌ തുറന്നുകൊടുക്കുന്നു. മണിപ്പുരിൽ ഗോത്രവിഭാഗങ്ങൾ വലിയ അതിക്രമങ്ങൾക്ക്‌ ഇരയാകുന്നു. രണ്ട്‌ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്തത്‌ ലോകത്തിനുതന്നെ അപമാനമാണ്‌.

സ്വാതന്ത്ര്യസമരത്തിൽ ആദിവാസികളുടെ പങ്ക്‌ വലുതാണ്‌. ഇംഗ്ലീഷുകാർ ആദിവാസികളിൽ നിന്ന്‌ മണ്ണിന്മേലുള്ള അവകാശം പിടിച്ചുപറിച്ചു. അവരെ കൈയേറ്റക്കാരായി മുദ്രകുത്തി. ആദിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കേരളത്തിൽ സംസ്ഥാന സർക്കാർ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ദീർഘകാലമായി നടന്നുവന്ന ഭൂസമരങ്ങൾ പരിഹരിക്കാനായി. പട്ടിവവിഭാഗക്കാർക്കെല്ലാം ഭൂമി ലഭ്യമാക്കാൻ പദ്ധതി നടപ്പാക്കിവരുന്നു.

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.