Skip to main content

ഗുജറാത്തിലും യുപിയിലും സംഘപരിവാർ പട്ടികജാതിക്കാർക്കുനേരെ നടത്തിയ അതിക്രമങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കുകയാണ്

മധ്യപ്രദേശിൽ 19 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമാണ്.

സാഗർ ജില്ലയിലാണ് നിതിൻ അഹിർവാർ എന്ന യുവാവിനെ അമ്മയുടെ മുന്നിൽ മർദ്ദിച്ച് കൊന്നത്. തടയാൻ എത്തിയ അമ്മയെയും വിവസ്ത്രയാക്കി മർദ്ദിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയുടെ കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

മഹാരാഷ്ട്രയിൽ നാല്‌ പട്ടിക ജാതിക്കാരെ മർദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കിയതും കഴിഞ്ഞ ദിവസമാണ്. ബിജെപി ഭരണത്തിൽ ദളിത് കുടുംബങ്ങൾക്കൊന്നും രക്ഷയില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണിത്.

ഗുജറാത്തിലും യുപിയിലും സംഘ പരിവാർ പട്ടികജാതിക്കാർക്കുനേരെ നടത്തിയ അതിക്രമങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തണം.

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.