ദില്ലി സർവകലാശാലയിൽ അധ്യാപകനായിരുന്ന മനുഷ്യാവകാശപ്രവർത്തകൻ ഡോ. ജി എൻ സായിബാബ ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ അന്തരിച്ചു.

ദില്ലി സർവകലാശാലയിൽ അധ്യാപകനായിരുന്ന മനുഷ്യാവകാശപ്രവർത്തകൻ ഡോ. ജി എൻ സായിബാബ ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ അന്തരിച്ചു.
ജനകീയ ഗായിക എന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ ഇതര ജനവിഭാഗങ്ങളുടെ കൂടി മനസ്സിൽ എത്തിച്ച കലാകാരിയായിരുന്നു മച്ചാട്ട് വാസന്തി.
ശബരിമലയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കും. ശബരിമലയിൽ വരുന്ന ഒരു തീർത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല, ഭക്തരുടെ സുഗമമായ ദർശനത്തിന് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ പെൺകുട്ടികളും ആൺകുട്ടികളും കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പി വി അൻവറിനെ നായകനാക്കി വലിയ നാടകങ്ങളാണ് അരങ്ങേറിയത്. എന്നാൽ ഇതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. അൻവർ ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം ജനങ്ങൾക്ക് വ്യക്തത വന്നു. അൻവർ ആദ്യം ഉന്നയിച്ച വിഷയങ്ങളിലെല്ലാം നടപടി സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ പൊലീസിൽ സമൂലമായ മാറ്റങ്ങൾ വരുത്തി.
കേരള ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ കാഴ്ചപ്പാടുകളോ, കീഴ്വഴക്കങ്ങളോ അറിയില്ല. കേരളത്തിലെ ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകളോ, കീഴ്വഴക്കങ്ങളോ അറിയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാനുള്ള അദ്ദേഹത്തിന്റെ നടപടി.
കഴിഞ്ഞ 8 വർഷമായി തുടരുന്ന ഇടതുഭരണത്തിന് കീഴിൽ ഏറെ അഭിമാനകരമായ നേട്ടങ്ങളിലൂടെയാണ് കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ ഫെഡറൽ – ജനാധിപത്യ സംവിധാനങ്ങളെ തകർത്തെറിയുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ കേരള നിയമസഭ ഐകകണ്ഠേനെ പ്രമേയം പാസാക്കി. പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സ. എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സിപിഐ എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. സി എസ് സുജാത ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
എക്സിറ്റ് പോളുകൾക്ക് കടകവിരുദ്ധമായ ഫലങ്ങളാണ് ഹരിയാനയിലും ജമ്മു കശ്മീരിലും ഉണ്ടായത്. ഗോദി മീഡിയ ഉൾപ്പെടെയുള്ള ഭൂരിപക്ഷം എക്സിറ്റ്പോളുകളും ഹരിയാനയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചപ്പോൾ ബിജെപിയാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചത്.
"ദേശാഭിമാനി ക്യാമ്പയിൻ വിജയിപ്പിക്കുക"
വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയേഴാം രക്തസാക്ഷി ദിനമാണിന്ന്.
പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധവിരുദ്ധ റാലിയും എറണാകുളത്ത് സ. സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങൾ. 1996 മുതൽ കുൽഗാം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ. തരിഗാമിക്കെതിരെ ഇത്തവണ കൊണ്ടുപിടിച്ച പ്രചരണമാണ് നടന്നത്.
ലഡാക്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നിരാഹാരസമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദാ കാരാട്ടും, സ. ജോണ്‍ ബ്രിട്ടാസ് എംപിയും ദില്ലിയിലെ ലഡാക് ഭവനില്‍ എത്തി.