സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് 'ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സഖാക്കൾ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മന്ത്രി എം സി സുധാകർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഫെഡറലിസത്തിനു നേരെ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ കടന്നാക്രമണമാണ് മോദി സർക്കാർ നടത്തുന്നത്. സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും ധനപരവുമായ അവകാശങ്ങൾ പോലും അട്ടിമറിക്കപ്പെടുകയാണ്. ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ, എന്നാൽ സംസ്ഥാനങ്ങളെ വിധേയത്വത്തിലേയ്ക്ക് തള്ളിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാന വിരുദ്ധമായ കേന്ദ്ര സർക്കാരിന്റെ ഇത്തരം നീക്കൾക്കെതിരായ യോജിച്ച പോരാട്ട പ്രഖ്യാപനമായി സെമിനാർ മാറി.
