2025 മാർച്ച് 21 വരെയുള്ള കണക്കനുസരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം കേരളത്തിന് കുടിശ്ശികയായി തരാനുള്ളത് 1,055.81 കോടി രൂപ. സ. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ ഗ്രാമവികസനമന്ത്രാലയം നൽകിയ മറുപടി പ്രകാരം, ഇതിൽ ₹895.93 കോടി തൊഴിലാളികളുടെ വേതനം ആണ്. 159.88 കോടി, മെറ്റീരിയൽ, അഡ്മിനിസ്ട്രേറ്റീവ് ചെലവുകളും. കുടിശ്ശികയുടെ കാര്യം ചോദിച്ചാൽ, കണക്കു കൊടുത്തില്ല എന്ന് പറഞ്ഞു തടിതപ്പുകയാണ് കേന്ദ്രം ചെയ്യാറുള്ളത്. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും ആയുള്ള തൊഴിലുറപ്പ് പദ്ധതിയിലെ കുടിശിക 26,097.23 കോടി രൂപയാണ്. ഇതിൽ 15,277 കോടി പാവപ്പെട്ട ഇന്ത്യൻ ഗ്രാമീണന്റെ കൂലിയാണ്. ₹10,820.23 കോടി രൂപ മെറ്റീരിയൽ അഡ്മിനിസ്ട്രേറ്റീവ് ചെലവുകളുമാണ്.
