Skip to main content

ഇപ്പോഴത്തെ മുഖ്യമന്ത്രിയും മാധ്യമങ്ങളും ചേർന്ന് ഇകഴ്ത്താൻ ആവോളം അധ്വാനിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെയാണ് യുഎൻ വാഴ്ത്തുന്നത് മുഖ്യമന്ത്രിയും മാധ്യമപടയും എങ്ങനെ സഹിക്കും

മലയാളികൾക്കെല്ലാം അഭിമാനമുള്ള കാര്യമാണ്. മുഖ്യമന്ത്രിക്ക് അങ്ങനെയാവണമെന്നില്ല. പരിഹസിച്ചവരും തള്ളിപ്പറഞ്ഞവരുമൊക്കെ അറിയാനാണ് ഇത് പങ്കുവെക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമീഷൻ ഓഫീസ് കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെ മാതൃകയായി അവതരിപ്പിച്ചുകൊണ്ട് തയാറാക്കിയ വീഡിയോ റിലീസ് ചെയ്തു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് വെച്ച് നവംബർ മൂന്നിനാണ് വീഡിയോ റിലീസ് ചെയ്തത്. 1986ൽ അംഗീകരിച്ച വികസനത്തിനുള്ള അവകാശം സംബന്ധിച്ച പ്രഖ്യാപനത്തിൻ്റെ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വീഡിയോ റിലീസ് ചെയ്തത്.

ജനപങ്കാളിത്തം, തുല്യത, മനുഷ്യാന്തസ്സ്‌ എന്നിവയിൽ അധിഷ്ഠിതമായതും ജനങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിക്കുന്നതുമാണ് കേരളത്തിലെ അതിദാരിദ്ര്യ നിർമാർജനമെന്ന് യു എൻ പറയുന്നു. ജനകീയാസൂത്രണം, അതിദാരിദ്ര്യ നിർമാർജനം എന്നിവയിലൂടെ ജനങ്ങളെ അണിനിരത്തി എങ്ങനെ വികസനം സാധ്യമാക്കാമെന്ന് തെളിയിച്ചതായി യു എൻ പറയുന്നു. ഈ പദ്ധതിയുടെ വിശദാംശങ്ങളും വീഡിയോ നൽകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നമ്മുടെ മാധ്യമങ്ങൾ അറിഞ്ഞാലും മിണ്ടില്ല. അവരും ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഒക്കെ ചേർന്ന് ഇകഴ്ത്താൻ ആവോളം അധ്വാനിച്ച ഒരു പദ്ധതിയെയാണ് യു എൻ വാഴ്ത്തുന്നത്. മുഖ്യമന്ത്രിയും മാധ്യമപടയും എങ്ങനെ സഹിക്കും. മുഖ്യമന്ത്രിക്കും വലതുപക്ഷത്തിനും അവരുടെ ഇടുങ്ങിയ മനോഭാവം കൊണ്ട്, കേരളത്തിന് ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരത്തിൽ സന്തോഷിക്കാൻ കഴിയില്ല എന്ന് ഉറപ്പാണ്. ദി ഇക്കണോമിസ്റ്റ് പോലുള്ള മുൻനിര ആഗോള മാധ്യമങ്ങളെല്ലാം കേരളത്തിന്റെ ആ നേട്ടത്തെ പ്രശംസിച്ചപ്പോഴും നിരന്നുനിന്ന് കൂവി തോൽപ്പിക്കാൻ ശ്രമിച്ചവരാണ് ഈ മുഖ്യനും കൂട്ടാളികളും. അത്രയ്ക്കുണ്ട് അന്ധമായ രാഷ്ട്രീയ വിരോധം.

മിക്കവാറും അടുത്ത പത്രസമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയ്ക്ക് എതിരെ മുഖ്യമന്ത്രി ആഞ്ഞടിക്കാൻ ഇടയുണ്ട്; എൽഡിഎഫ് സർക്കാരിൻറെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ അംഗീകരിച്ചതിന്. ഇന്ന് ലോകമാകെ അംഗീകരിക്കുന്ന, എൽഡിഎഫ് സർക്കാരിന്റെ ഈ അഭിമാന പദ്ധതി നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്ന നിലയിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

കാലടി സംസ്കൃത സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി സഖാവ് എം എ ബേബി സമരവേദിയിൽ

കാലടി സംസ്കൃത സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി സമരവേദിയിൽ.

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരപ്പന്തൽ സന്ദർശിച്ചു. വിദ്യാർഥികളോട് സംസാരിച്ചു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരപ്പന്തൽ സന്ദർശിച്ചു. വിദ്യാർഥികളോട് സംസാരിച്ചു. മാപ്പ് പറഞ്ഞ് അവസാനിപ്പിക്കുന്ന സമരമായി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സമരം മാറില്ല. മാപ്പ് പറഞ്ഞ ചരിത്രം ആർക്കാണുള്ളതെന്ന്‌ എല്ലാവർക്കുമറിയാം.

അഴിമതി നടത്താൻ അവസരം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും യുഡിഎഫ് സർക്കാരിനില്ല

സ. എം വി ജയരാജൻ 

അഴിമതി നടത്താൻ അവസരം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും യുഡിഎഫ് സർക്കാരിനില്ല. സംസ്ഥാനവും ജനങ്ങളും സാധാരണക്കാരന്റെ പ്രയാസങ്ങളുമൊന്നും അവരുടെ വിഷയമേയല്ല. അഴിമതി നടത്താനുള്ള വെപ്രാളത്തിനിടയിൽ സത്യസന്ധമായി ജോലിചെയ്യുന്ന