Skip to main content

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ യുഡിഎസ്എഫ് നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ ശക്തമായ നടപടിയുണ്ടാകണം

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ യുഡിഎസ്എഫ് നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ ശക്തമായ നടപടിയുണ്ടാകണം. എസ്എഫ്ഐ നേതാക്കളെയും വിദ്യാർഥികളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് മുസ്ലിംലീഗ്- എംഎസ്എഫ് സംഘം ആക്രമണം അഴിച്ചുവിട്ടത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അഴിഞ്ഞാട്ടം. പഠിച്ച പണിയെല്ലാം പയറ്റിയിട്ടും സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ‌ മുഴുവൻ മേജർ സീറ്റും എസ്എഫ്ഐ നേടിയതിലുള്ള പകയാണ് വിദ്യാർ‌ഥകളോട് കാട്ടിയത്. ക്രിമിനൽ സംഘത്തെ നിയന്ത്രിക്കാൻ ലീഗ് നേതൃത്വം തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിരോധമുണ്ടാകും.

വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും രജിസ്ട്രാറും എല്ലാം ചേർന്ന് ഗൂഢാലോചന നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു. സ്വാശ്രയ മേഖലയിലുള്ളവർക്ക് വോട്ടവകാശം നൽകിയപ്പോൾ ഗവേഷണ വിദ്യാർ‌ഥികൾക്ക് നൽകിയില്ല. 600 ഓളം വോട്ടുകൾ ഇത്തരത്തിൽ വെട്ടിമാറ്റി. പക്ഷേ വിദ്യാർഥികൾ കൃത്യമായ വിധിയെഴുതി, എസ്എഫ്ഐയെ വിജയിപ്പിച്ചു. തോൽവി സഹിക്കാനാകാത്തതിന്റെ പകയിലാണ് എംഎസ്എഫും കെഎസ്‍യുവും വിദ്യാർഥികളെ ആക്രമിച്ചത്. ക്ലാസ് മുറികളിലും, ലൈബ്രറികളിലും അടക്കം കയറി വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എസ്എഫ്ഐയുടെ കൊടിമരം മുറിച്ചുകളഞ്ഞു. മഴു, ചുറ്റിക, ഗ്യാസ് കട്ടർ ആയുധങ്ങളുമായി അഴിഞ്ഞാടി. നിരവധി വാഹനങ്ങളും തകർത്തു. ലീഗ് - എംഎസ്എഫ് ഗുണ്ടകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു പൊലീസ്. ആശുപത്രിയിൽവെച്ച് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ആദിലിനെയും മലപ്പുറം ജില്ലാ പ്രസിഡന്റ്‌ എം സുജിനെയും മറ്റ് എസ്എഫ്ഐ പ്രവർത്തകരെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അത്യാഹിതവിഭാഗത്തിലടക്കം കയറിയാണ് ആക്രമിച്ചത്. ആശുപത്രിയിലെ ഡോക്ടർ തടഞ്ഞതിനാൽ ആണ് സുജിന്റെ ജീവൻ രക്ഷിക്കാൻ ആയത്. മറ്റ് രോഗികൾക്ക് മുന്നിൽ വെച്ചായിരുന്നു ഈ ഭീകരത.
അക്രമത്തെ അപലപിക്കാനോ പ്രതികളെ തള്ളിപ്പറയാനോ ലീഗ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ മറുപടി നൽ‌കണം. സമ്പന്നരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മക്കൾക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ. ഏത് പാവപ്പെട്ടവരെയും തല്ലിക്കൊല്ലാമെന്ന് പൊലീസും കാണിക്കുന്നു. കുറ്റവാളികൾക്കും അക്രമികൾക്കും കുടപിടിക്കുന്ന പൊലീസിനും സർക്കാരിനുമെതിരെ പ്രതിഷേധമുണ്ടാകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.