കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരപ്പന്തൽ സന്ദർശിച്ചു. വിദ്യാർഥികളോട് സംസാരിച്ചു. മാപ്പ് പറഞ്ഞ് അവസാനിപ്പിക്കുന്ന സമരമായി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സമരം മാറില്ല. മാപ്പ് പറഞ്ഞ ചരിത്രം ആർക്കാണുള്ളതെന്ന് എല്ലാവർക്കുമറിയാം. പുറത്താക്കപ്പെട്ട മുഴുവൻ കുട്ടികളും പരീക്ഷ എഴുതിയ ശേഷം മാത്രമേ സമരം അവസാനിക്കൂ. സംസ്‌കൃത സർവകലാശാലയുടെ പ്രവർത്തനം താറുമാറാണ്. ആഗസ്‌ത് 13ന് വന്ന വിസി പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രതിഷേധം നടക്കുമ്പോൾ സിസ തോമസിന് ഒരു പരാതിയും ഉണ്ടായില്ല. അവർ പിന്നീട് കൊടുത്ത കേസിൽ വിദ്യാർഥികൾക്ക് ജാമ്യവും കിട്ടി. അതിനു ശേഷം ഗവർണർ ഇടപെടുന്നു, പ്രശ്നങ്ങൾ വഷളാകുന്നു. ഇതെല്ലാം ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയാണ്. ബിജെപിയും വി ഡി സതീശനും കേരളത്തെ കാവിവൽക്കരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുപോലെ പരസ്‌പരം അവർ പിന്തുണച്ചു. ഇതിനെയെല്ലാം മറികടക്കാൻ സാമൂഹ്യ പരിവർത്തനത്തിന്റെ എൻജിനായാണ് സമര പോരാട്ടങ്ങൾ പ്രവർത്തിക്കുന്നത്. അതിനാൽ വിദ്യാർഥി സമരത്തോട് സമൂഹം ഐക്യപ്പെടും.
