Skip to main content

മുഖ്യമന്ത്രിയുടേത് യൂടേൺ അല്ല, പെരുംനുണ!

മുഖ്യമന്ത്രിയുടേത് യൂടേൺ അല്ല, പെരുംനുണ!

കാലടി സർവകലാശാലയിൽ വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ഗൂഢാലോചന നടത്തിയതാണ് 16 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷന് കാരണമായി വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇതുവരെ പറഞ്ഞത് വിസിക്ക് ശവമഞ്ചം ഒരുക്കി എന്നായിരുന്നു. അതുകൊണ്ടാണ് അപരിഷ്‌കൃത സമരമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിച്ചത്. മുഖ്യമന്ത്രി ഇപ്പോൾ യൂടേണിൽ അല്ല. ഏതൊക്കെയോ ടേണുകളിൽ ആണ്. സസ്‌പെൻഡ് ചെയ്തത് നാടകം കളിച്ചതിനല്ലെന്നും വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചതിനാണ് എന്നും ആണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. നിർഭാഗ്യവശാൽ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നില്ല. ആടിനെ പട്ടിയാക്കുന്ന പട്ടിയെ പേപ്പട്ടിയാക്കുന്ന ഈ വിദഗ്ധൻ നാടിന് അപമാനമാണ്.

മുമ്പ് രണ്ട് ക്രിമിനലുകൾ അവിടെ പഠിച്ചിരുന്നു. 90 ദിവസവും 100 ദിവസവും അവരെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി. അവർ വിദ്യാർത്ഥികളാണെന്ന് പറയാൻ പോലും നാണക്കേടാണ്. ഉജ്ജ്വൽ ഉണ്ണി, അർജുൻ എന്നിവരാണ് അവർ. ഉജ്ജ്വൽ ഉണ്ണിയുടെ പേരിൽ ബാറിൽ അതിക്രമിച്ച് അക്രമം നടത്തിയത് അടക്കമുള്ള നിരവധി കേസുകൾ ഉണ്ടായിരുന്നു. അർജുനാണെങ്കിൽ ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുമാണ്. രണ്ടുപേരെയും സർവകലാശാല സസ്‌പെൻഡ് ചെയ്തപ്പോൾ അക്കാദമിക് പണ്ഡിതന്മാരൊന്നും പ്രതിഷേധിച്ചില്ലല്ലോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം! ഉജ്ജ്വൽ ഉണ്ണി എബിവിപി യൂണിറ്റ് പ്രസിഡന്റ് ആയിരിക്കെ കെഎസ്യു യൂണിറ്റ് പ്രസിഡന്റിനെയാണ് മർദ്ദിച്ചത്. അതിൽ കേസും ഉണ്ട്. പക്ഷേ അന്ന് വി. ഡി. സതീശന്റെ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല എന്നത് നാം തിരിച്ചറിയേണ്ട കാര്യമാണ്.

ഇത്തരത്തിൽ കാലടി സർവകലാശാലയിലെ പ്രശ്‌നത്തെ വഴിതിരിച്ചുവിടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അധ്യാപകരെ നിയമിക്കണമെന്നും പഠനസൗകര്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരവും ക്രിമിനലുകളുടെ ആക്രമണവും ഒരുപോലെയാണോ മുഖ്യാ?

 

കൂടുതൽ ലേഖനങ്ങൾ

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരപന്തൽ സന്ദർശിച്ചു

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരപന്തൽ സന്ദർശിച്ചു. വളർമതിയുടെ നേതൃത്വത്തിൽ നിരാഹാരം ചെയ്യുന്ന സമരനേതാക്കളെ അഭിവാദ്യം ചെയ്തു. സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ സർക്കാർ അടിയന്തിരമായി തയ്യാറാവണം.

ഇഎംഎസ്സിന്റെ മകൾ സ. ഇ എം രാധയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചിലർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന നുണപ്രചരണങ്ങൾ തിരിച്ചറിയുക

ഇഎംഎസ്സിന്റെ മകൾ സ. ഇ എം രാധയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചിലർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന നുണപ്രചരണങ്ങൾ തിരിച്ചറിയുക

കൃത്രിമ വൈദ്യുതി ക്ഷാമമുണ്ടാക്കി വലിയ അഴിമതിക്കുള്ള ശ്രമമാണ്‌ ജി.എന്‍.എ കരാറിന്‌ പിറകിലുള്ളത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കൃത്രിമ വൈദ്യുതി ക്ഷാമമുണ്ടാക്കി വലിയ അഴിമതിക്കുള്ള ശ്രമമാണ്‌ ജി.എന്‍.എ കരാറിന്‌ പിറകിലുള്ളത്‌.

സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക്‌ ഇഷ്ടം പോലെ കോഴ്‌സുകള്‍ അനുവദിക്കാമെന്ന പ്രഖ്യാപനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിക്കുന്നതിന്‌ ഇടയാക്കും

എം വി ഗോവിന്ദൻ മാസ്റ്റർ

സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക്‌ ഇഷ്ടം പോലെ കോഴ്‌സുകള്‍ അനുവദിക്കാമെന്ന പ്രഖ്യാപനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിക്കുന്നതിന്‌ ഇടയാക്കും. മാത്രമല്ല, സര്‍ക്കാര്‍ -എയ്‌ഡഡ്‌ കോളേജുകളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാകും.