Skip to main content

കള്ളം പറയുന്നത് മനുഷ്യർക്കാകെ ഭൂഷണമല്ല എന്നിരിക്കെ ഒരു നാടിൻ്റെ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മുമ്പാകെ കള്ളം പറയാൻ യാതൊരു മടിയുമില്ല എന്നത് അത്യന്തം ദൗർഭാഗ്യകരമാണ്

കള്ളം പറയുന്നത് മനുഷ്യർക്കാകെ ഭൂഷണമല്ല എന്നിരിക്കെ ഒരു നാടിൻ്റെ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മുമ്പാകെ കള്ളം പറയാൻ യാതൊരു മടിയുമില്ല എന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞ അഞ്ച് നുണകൾ.

നുണ ഒന്ന്: കാലടി സർവകലാശാലയിലെ വി.സി.യെയും സിൻഡിക്കേറ്റ് അംഗങ്ങളെയും പൂട്ടിയിട്ട് ആക്രമിച്ചതിനാലാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്.

സത്യം: പോലീസിന്റെ അകമ്പടിയിൽ മൂന്ന് വിദ്യാർത്ഥികളാണ് ചർച്ചയ്ക്കായി സിൻഡിക്കേറ്റ് മുറിയിൽ കയറിയത്. അവർ യാതൊരു അക്രമവും കാട്ടിയിട്ടില്ല. അവർ പോകുന്നതും വരുന്നതും സി.സി.ടി.വി. നോക്കിയാൽ കാണാൻ കഴിയും. തങ്ങളെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു എന്ന് സിൻഡിക്കേറ്റ് അംഗങ്ങളിൽ ആരും പരാതിപ്പെട്ടിട്ടില്ല. മാത്രമല്ല, അന്ന് പ്രകടനം നടത്തിയതിന് പോലീസ് എടുത്ത കേസിന്റെ എഫ്.ഐ.ആർ. പരിശോധിച്ചാൽ മുഖ്യമന്ത്രി പറയുന്ന ആക്രമണമൊന്നും കാണാൻ കഴിയില്ല.

നുണ രണ്ട്: വി.സി.ക്ക് ശവമഞ്ചമൊരുക്കി.

സത്യം: 'ലൈറ്റ് മരിച്ചേ' എന്ന നാടകമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. അത് വീഡിയോയിലൂടെ കാണാനും കഴിയും.

നുണ മൂന്ന്: കുട്ടികൾക്ക് മതിയായ ഹാജറില്ല.

സത്യം: സസ്‌പെൻഡ് ചെയ്യപ്പെട്ട 60 ദിവസം ഒഴിവാക്കിയാൽ 98 ശതമാനം വരെ ഹാജർ വിദ്യാർത്ഥികൾക്കുണ്ട്.

നുണ നാല്: ജി.എൻ.എ. വൈദ്യുതി വാങ്ങുന്നതാണ് ലാഭകരം.

സത്യം: ജി.എൻ.എ.യുമായുള്ള കരാറിൽ ഹിമാചൽ പ്രദേശിൽ നിന്നുമുള്ള വൈദ്യുതി വാങ്ങുന്നതിനേക്കാൾ 727 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക. കെ.എസ്.ഇ.ബി. തയ്യാറാക്കിയ നിർദ്ദിഷ്ട രണ്ട് കരാറുകളുടെ താരതമ്യം ചെയ്തുകൊണ്ടുള്ള രാജ്മാണിക്യം റിപ്പോർട്ട് പരിശോധിച്ചാൽ 461 കോടി രൂപയുടെ നഷ്ടമുണ്ടാകും.

നുണ അഞ്ച്: മദ്യ ലൈസൻസ് നൽകാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം നൽകിയത് എൽ.ഡി.എഫ്. സർക്കാരാണ്.

സത്യം: 2011 ജൂലൈ 19ന് ഉമ്മൻ ചാണ്ടി സർക്കാരാണ് എഫ്.എൽ. 7 എന്ന വിഭാഗത്തിൽപ്പെടുന്ന ലൈസൻസ് നൽകാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് അധികാരം നൽകുന്ന ഉത്തരവ് ഇറക്കിയത്. അന്നത്തെ എക്‌സൈസ് മന്ത്രി കെ. ബാബുവായിരുന്നു. ഉത്തരവിന്റെ കോപ്പി മാധ്യമങ്ങളിൽ വന്നു.

 

കൂടുതൽ ലേഖനങ്ങൾ

കാലടി സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി സ്വാഗതാര്‍ഹം

സ. കെ കെ ശൈലജ ടീച്ചർ

കാലടി സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അര്‍ഹതയില്ലെന്ന യൂണിവേഴ്‌സിറ്റിയുടെ വിചിത്രവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ നിലപാടിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്

സ. എം.വി. ജയരാജൻ

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്.

ജനാധിപത്യപരമായ ചോദ്യങ്ങളോട് വ്യക്തിഹത്യാപരമായ മറുപടി നൽകൽ വലതുപക്ഷത്തിന്റെ എക്കാലത്തെയും അജണ്ടയാണ്

സ. എം.വി. ജയരാജൻ

നഫീസത്തുൽ മിസ് രിയ മുതൽ ഐഷീ ഗോഷ് വരെ ഭരണകൂടത്തിന്റെ അനീതിയോട് സധൈര്യം കലഹിച്ച ധീരശബ്ദങ്ങളാണ്.
വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ നെറികേടുകളോട് പോരാടുകയാണവർ. എന്നാൽ ഈ പോരാളികളുടെ

എയർപോർട്ടിൽ ബാർ അനുവദിക്കാൻ കമ്മിഷണർക്ക് അധികാരം നൽകിയത് യുഡിഎഫ് സർക്കാർ

സ. എം ബി രാജേഷ്

എയർപോർട്ടിൽ ബാർ അനുവദിക്കാൻ കമ്മിഷണർക്ക് അധികാരം നൽകിയത് യുഡിഎഫ് സർക്കാർ. ബാർ ലൈസൻസിൽ മന്ത്രി ലിജു പറഞ്ഞത് കള്ളം.