Skip to main content

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്.

'മാപ്പുമില്ല ഒരു കോപ്പുമില്ല, സവർക്കറുടെ അനുയായികളാകാൻ മനസ്സുമില്ല' എന്നത് കാലടി സംസ്‌കൃത സർവകലാശാല വിദ്യാർത്ഥികളുടെ നാടകത്തിലെ രണ്ടാം ഭാഗമാണ്. ആദ്യഭാഗം 'ലൈറ്റ് മരിച്ചേ' എന്നായിരുന്നു. ആദ്യഭാഗം 10 മിനിറ്റും, പിന്നീട് ഉണ്ടായ സസ്പെൻഷനും പരീക്ഷാവിലക്കും എല്ലാം കൂട്ടിച്ചേർത്ത് 10 മിനിറ്റും ഉൾപ്പെടെ ഏകദേശം 20 മിനിറ്റ് നേരമുള്ള നാടകം ഉന്നതവിദ്യാഭ്യാസ മന്ത്രി അടക്കം എല്ലാ മലയാളികളും കാണണം. കഴിഞ്ഞദിവസം കാലടി സംസ്‌കൃത സർവകലാശാലയുടെ ആസ്ഥാനത്ത് നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളെ കാണാൻ പോയപ്പോൾ നാടകം കാണുകയുണ്ടായി. നാടകം അവതരിപ്പിച്ചവരും പിന്നിൽ പ്രവർത്തിച്ച സംഘാടകരുമായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനോ പരീക്ഷ എഴുതിക്കാതിരിക്കാനോ തക്ക കുറ്റം നാടകത്തിൽ ഒരാൾക്കും കാണാൻ കഴിയില്ല. നാടകത്തിൽ വി.സി.യുടെ ശവമഞ്ചം ഒരുക്കിയിട്ടില്ല.

സസ്പെൻഷൻ ഉത്തരവിൽ പറയുന്നതുപോലെ വി.സി.യുടെ ശവമഞ്ചം ആയിരുന്നില്ല, ലൈറ്റിന്റെ ശവമഞ്ചം ആയിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. ഓലയിൽ പൊതിഞ്ഞ് ലൈറ്റുകൾ കൊണ്ടുവരികയായിരുന്നു. സസ്പെൻഷൻ ഉത്തരവിൽ ആരോപിക്കുന്നത് പോലെയായിരുന്നുവെങ്കിൽ 'ലൈറ്റ് മരിച്ചേ, ഞങ്ങളുടെ ലൈറ്റ് മരിച്ചേ' എന്നായിരുന്നില്ലല്ലോ വിദ്യാർത്ഥികൾ കരയുക! ആവശ്യമായ പഠന സൗകര്യങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് സർവകലാശാലയ്ക്ക് മുമ്പിൽ നടത്തിയ സമരത്തിലാണ് 10 മിനിറ്റ് ദൈർഘ്യമുള്ള ആക്ഷേപഹാസ്യ രൂപത്തിലുള്ള ഈ നാടകം ആദ്യം അവതരിപ്പിച്ചത്.

ആറ് ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികളുടെ ഭാവി കൊണ്ടാണ് വി.സി. പന്താടുന്നത്. വിദ്യാർത്ഥികൾ യാതൊരു തെറ്റും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് മാപ്പു പറയേണ്ടത്? മാപ്പു പറയുന്ന പാരമ്പര്യം സവർക്കറുടെ പാർട്ടിക്കാണ്. അത് വി.സി.യുടെ യജമാനന്മാരുടെ പാർട്ടിയാണ്. 'മാപ്പുമില്ല ഒരു കോപ്പുമില്ല, സവർക്കറുടെ അനുയായികളാകാൻ മനസ്സുമില്ല.' കേരളം നെഞ്ചേറ്റുകയാണ് ഈ പ്രഖ്യാപനം.

 

കൂടുതൽ ലേഖനങ്ങൾ

കള്ളം പറയുന്നത് മനുഷ്യർക്കാകെ ഭൂഷണമല്ല എന്നിരിക്കെ ഒരു നാടിൻ്റെ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മുമ്പാകെ കള്ളം പറയാൻ യാതൊരു മടിയുമില്ല എന്നത് അത്യന്തം ദൗർഭാഗ്യകരമാണ്

സ. എം.വി. ജയരാജൻ

കള്ളം പറയുന്നത് മനുഷ്യർക്കാകെ ഭൂഷണമല്ല എന്നിരിക്കെ ഒരു നാടിൻ്റെ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മുമ്പാകെ കള്ളം പറയാൻ യാതൊരു മടിയുമില്ല എന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞ അഞ്ച് നുണകൾ.

ജനാധിപത്യപരമായ ചോദ്യങ്ങളോട് വ്യക്തിഹത്യാപരമായ മറുപടി നൽകൽ വലതുപക്ഷത്തിന്റെ എക്കാലത്തെയും അജണ്ടയാണ്

സ. എം.വി. ജയരാജൻ

നഫീസത്തുൽ മിസ് രിയ മുതൽ ഐഷീ ഗോഷ് വരെ ഭരണകൂടത്തിന്റെ അനീതിയോട് സധൈര്യം കലഹിച്ച ധീരശബ്ദങ്ങളാണ്.
വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ നെറികേടുകളോട് പോരാടുകയാണവർ. എന്നാൽ ഈ പോരാളികളുടെ

എയർപോർട്ടിൽ ബാർ അനുവദിക്കാൻ കമ്മിഷണർക്ക് അധികാരം നൽകിയത് യുഡിഎഫ് സർക്കാർ

സ. എം ബി രാജേഷ്

എയർപോർട്ടിൽ ബാർ അനുവദിക്കാൻ കമ്മിഷണർക്ക് അധികാരം നൽകിയത് യുഡിഎഫ് സർക്കാർ. ബാർ ലൈസൻസിൽ മന്ത്രി ലിജു പറഞ്ഞത് കള്ളം.