Skip to main content

കൺസഷൻ കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ കൈമാറാൻ അദാനി ​ഗ്രൂപ്പ് എങ്ങനെ ധൈര്യപ്പെട്ടു എന്നത് സംശയകരമാണ്

കൺസഷൻ കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ കൈമാറാൻ അദാനി ​ഗ്രൂപ്പ് എങ്ങനെ ധൈര്യപ്പെട്ടു എന്നത് സംശയകരമാണ്. അദാനി വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി)ക്കാണ് നൽകിയത്. ഓഹരിക്കൈമാറ്റത്തിലൂടെ അദാനി ​ഗ്രൂപ്പിന് ലാഭമുണ്ടാക്കാനുള്ള നീക്കമാണ് നടത്തിയത്. കരാർ പ്രകാരം 25 ശതമാനത്തിലധികം ഓഹരികൾ കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അം​ഗീകാരം ആവശ്യമാണ്. ഇതൊന്നുമില്ലാതെ ഓഹരിക്കൈമാറ്റം നടത്തിയതിൽ ഒട്ടേറെ സംശയങ്ങൾ ഉയരുന്നുണ്ട്. എവിടെയോ എന്തോ അസാധാരണമായ കാര്യങ്ങൾ സംഭവിച്ചു എന്ന് വ്യക്തമാണ്.

ഉടമസ്ഥാവകാശമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്തെന്ന് ഇനിയും വ്യക്തമാക്കാനുണ്ട്. സർക്കാരിന്റെ അറിവോടെയാണോ അദാനി ​ഗ്രൂപ്പിന്റെ ഓഹരിക്കൈമാറ്റം എന്നും, കരാർ ലംഘിച്ച നടപടിക്കെതിരെ സർക്കാർ ഏത് തരത്തിലുള്ള നിയമനടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദീകരിക്കണം. തന്റെ അറിവോടെയല്ല തീരുമാനമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ അദാനി പോർട്ടിന്റെ അധികൃതർ സർക്കാരിനെ ഓഹരിക്കൈമാറ്റം അറിയിച്ചു എന്നും പറയുന്നു. ഇതിൽ വസ്തുത എന്താണെന്ന് തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ജനങ്ങളോട് പറയേണ്ടത്.

കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ നീക്കമാണ് അദാനിയുടെ ഓഹരിക്കൈമാറ്റം. വിഴിഞ്ഞം തുറമുഖത്തെ ബഹുരാഷ്ട്ര കുത്തകയ്ക്ക് വിൽക്കുന്നതിന്റെ ആദ്യപടിയായി ഈ ഓഹരിക്കൈമാറ്റത്തെ കാണാം. ഷിപ്പിങ് രം​ഗത്ത് പ്രവർത്തിക്കുന്ന എംഎസ്‍സി വിഴിഞ്ഞം തുറമുഖം നിയന്ത്രിച്ചാൽ അതൊരു കുത്തകയായി മാറും. അങ്ങനെ വരുമ്പോൾ മറ്റ് കമ്പനികളുടെ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ വിഴിഞ്ഞത്തേക്ക് അടുക്കാനാകില്ല.

സർക്കാർ പങ്കാളിത്തത്തോടെ അദാനി നടത്തുന്ന തുറമുഖമാണ് വിഴിഞ്ഞത്തേത്. ഓഹരിക്കൈമാറ്റത്തിലൂടെ എംഎസ്‍സിക്ക് നിയന്ത്രണാധികാരം ലഭിക്കും. വിദേശകമ്പനിയുടെ ആധിപത്യത്തിലേക്ക് വളഞ്ഞവഴിയിലൂടെ കാര്യങ്ങൾ നീങ്ങുകയാണ്. അതിലൂടെ നാടിന്റെ താൽപര്യമാണ് ഹനിക്കപ്പെടുന്നത്. സർക്കാരിന്റെ വരുമാനത്തിലും നഷ്ടം വന്നേക്കും. കരാറിൽ ഒരുമാറ്റവുമുണ്ടാകരുതെന്നും, അദാനി ​ഗ്രൂപ്പിന്റെ താൽപര്യത്തിന് ഒരു കാരണവശാലും സർക്കാർ വഴങ്ങിക്കൊടുക്കരുത്.

 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.