Skip to main content

സത്യസന്ധവും സുതാര്യവുമായി തെരഞ്ഞെടുപ്പ്‌ നടത്തി നിഷ്‌പക്ഷ ഭരണഘടനാ സ്ഥാപനമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമീഷൻ പൂര്‍ണമായും വ്യതിചലിക്കപ്പെട്ടു

സത്യസന്ധവും സുതാര്യവുമായി തെരഞ്ഞെടുപ്പ്‌ നടത്തി നിഷ്‌പക്ഷ ഭരണഘടനാ സ്ഥാപനമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമീഷൻ പൂര്‍ണമായും വ്യതിചലിക്കപ്പെട്ടു. എസ്ഐആറിലൂടെ വിവിധ സംസ്ഥാനങ്ങളിലായി ആറു കോടി ആളുകളുടെ വോട്ടവകാശം നഷ്ടമായി. പിഴവുകൾ തിരുത്താൻ ഒരുങ്ങുന്നില്ല. തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്‌ വിപുലമായ പ്രചാരണപ്രവർത്തനങ്ങളിലേക്ക്‌ സിപിഐ എം കടക്കും. പാസ്‌പോർട്ട്‌ പ‍ൗരത്വ രേഖയല്ലെന്ന വിദേശമന്ത്രാലയത്തിന്റെ നിലപാട് ഭരണപരമായ വീഴ്‌ചയല്ല.

ബിജെപിയുടെ വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും പിന്നാലെ നടത്തുന്ന ആസൂത്രിതമായ കടന്നാക്രമണമാണ്. ദുർബല വിഭാഗങ്ങളുടെ വോട്ടവകാശം അപഹരിച്ച്‌ അവരെ പ‍ൗരത്വമില്ലാത്തവരാക്കാനുള്ള ഗൂഢാലോചനയാണ്‌ അരങ്ങേറുന്നത്‌. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞ് ഒരു ഇംഗ്ലീഷ്‌ ദിനപത്രത്തിന്റെ മുൻ എഡിറ്ററുടെ പാസ്‌പോർട്ട്‌ പുതുക്കല്‍ നിഷേധിച്ചത്‌ ഭാവിയിൽ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണ്‌. ഇത്തരം ജനാധിപത്യവിരുദ്ധ നടപടി അടിയന്തരമായി അവസാനിപ്പിക്കണം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.