Skip to main content

ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന്‌ കുട്ടികൾക്കും രോഗികൾക്കും നൽകാൻ ആരാണ്‌ തീരുമാനിച്ചത്‌ എന്ന കാര്യം ചോദിക്കുമ്പോൾ, ജനറിക്‌ മരുന്നിനെതിരെ സിപിഐ എം നിലപാട്‌ എടുക്കുകയാണ്‌ എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ആരോഗ്യമന്ത്രി

ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന്‌ കുട്ടികൾക്കും രോഗികൾക്കും നൽകാൻ ആരാണ്‌ തീരുമാനിച്ചത്‌ എന്ന കാര്യം ചോദിക്കുമ്പോൾ, ജനറിക്‌ മരുന്നിനെതിരെ സിപിഐ എം നിലപാട്‌ എടുക്കുകയാണ്‌ എന്ന പച്ചക്കള്ളം ആരോഗ്യമന്ത്രിയും മറ്റും പ്രചരിപ്പിക്കുകയാണ്.

എസ്‌എംഎ രോഗത്തിന്‌ ഉൾപ്പടെ ഗുണമേന്മയുള്ള 1037 ജനറിക്‌ മരുന്നാണ്‌ എൽഡിഎഫ്‌ സർക്കാർ വിതരണം ചെയ്‌തത്‌. പാർലമെന്റിലും പുറത്തും ജനറിക്‌ മരുന്നിനായി പ്രക്ഷോഭം നടത്തിയവരാണ്‌ സിപിഐ എം. എന്നിട്ടും സിപിഐ എം വിലകുറഞ്ഞ മരുന്നുകൾക്കെതിരെ പ്രവർത്തിക്കുകയാണ്‌ എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്‌. ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന്‌ നൽകാൻ ആരാണ്‌ അനുമതി നൽകിയത്‌ എന്നതടക്കം ആറ്‌ ചോദ്യങ്ങൾ മുമ്പ് ഉന്നയിച്ചതാണ്‌. ഒന്നിനും ഇതേവരെ സർക്കാർ മറുപടി നൽകിയിട്ടില്ല.

 

കൂടുതൽ ലേഖനങ്ങൾ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. പിഎസ്‍സിയെ പിരിച്ചു വിടണമെന്ന ഭരണഘടനാവിരുദ്ധ ശുപാർശയിൽ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അഭിപ്രായം പറയണം.

സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്

സ. പിണറായി വിജയൻ

അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ.

പി.എസ്.സി ചെയർമാനെ നീക്കണമെന്നും കമ്മീഷനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാർശ നൽകിയ ഗവർണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവും

സ. പിണറായി വിജയൻ

കേരളത്തിലെ പി.എസ്.സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണ്ണര്‍ ശിപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്. ഗവര്‍ണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്.

കുട്ടികൾക്ക് 'ക്ലിനിക്കൽ ട്രയൽ' മരുന്ന് നൽകിയത് ഗുരുതര വീഴ്‌ച

സ. പിണറായി വിജയൻ

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (SMA) ബാധിച്ച കുട്ടികള്‍ക്ക് 'ക്ലിനിക്കല്‍ ട്രയല്‍' ലേബലുള്ള മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഇട നൽകിയത് സര്‍ക്കാര്‍ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണ്.