Skip to main content

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല. അന്വേഷണ ഉദ്യോഗസ്ഥനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയും ജില്ലാ ഗവൺമെന്റ് പ്ലീഡറെ എതിർകക്ഷിയാക്കാനുമുള്ള നീക്കവും നടത്തിയത് ദുരൂഹമാണ്.
സിഎംആർഎൽ കമ്പനിയിൽ നിന്നും പണം വാങ്ങി എന്ന് സമ്മതിച്ച രണ്ടുപേർ യുഡിഎഫ് മന്ത്രിസഭയിലുണ്ട്. മാത്രമല്ല പണം വാങ്ങിയ മറ്റ് രണ്ടുപേർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ മക്കൾ മന്ത്രിസഭയിലും നിയമസഭയിലുമുണ്ട്. വാങ്ങിയത് കള്ളപ്പണമാണ്. മാസപ്പടിയല്ല വാർഷിക കോഴയാണ്. അതുകൊണ്ട് മനോരമയ്ക്ക് വാർത്തയും ആയില്ല.
അവരെ ചോദ്യം ചെയ്യാനോ വീടുകൾ റെയ്ഡ് ചെയ്യാനോ ഇഡി വരാൻ പാടില്ല. ഇഡിയെ പ്രീതിപ്പെടുത്തണം. ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയത് ഇതിനാലാണ്. ജാമ്യം റദ്ദാക്കാനുള്ള ഡിജിപിയുടെ അപ്പീലിന്മേൽ ഹൈക്കോടതി നിയമത്തെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങൾ ഉന്നയിച്ചത് ശ്രദ്ധേയമാണ്.
1. സംഘടിത കുറ്റകൃത്യത്തിന്റെ പരിധിയിൽ തിരുവനന്തപുരത്തെ സംഭവം പെടുമോ?
2. ഏതെങ്കിലും ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്ക് പറ്റി എന്നതിന് തെളിവുണ്ടോ?
3.ചികിത്സാ രേഖകൾ എവിടെ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഡിജിപിക്കുമില്ല.
എന്താണോ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട്, അത് ജില്ലാ പ്രോസിക്യൂട്ടർ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. മൂന്നാഴ്ചയിലധികം ജയിലിൽ കിടന്നതിനു ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. പോലീസ് റിപ്പോർട്ടിൽ ഉള്ളത് ഒരു വടി കണ്ടെത്താനുള്ള ആവശ്യം മാത്രമാണ്. അതിന് ഒരു മാസം കൊണ്ട് പോലീസിന് കഴിയില്ലേ? മാത്രമല്ല എല്ലാ പ്രതികളെയും രണ്ടു ദിവസം പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയപ്പോൾ അത് കോടതിയിൽ സമർപ്പിച്ചത് ഇതേ പ്രോസിക്യൂട്ടറാണ്. അതുപ്രകാരം എല്ലാവരെയും ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ കോടതി വിട്ടുകൊടുക്കുകയും ചെയ്തു.
സുപ്രീം കോടതിയും ഹൈക്കോടതികളും നിരവധി തവണ വ്യക്തമാക്കിയ ഒരു കാര്യമാണ് ജാമ്യം അനുവദിക്കുന്നത് ജഡ്ജിയുടെ വിവേചനാധികാരത്തിൽ പെടുന്ന കാര്യമാണെന്ന്. ഇവിടെയും അതാണ് സംഭവിച്ചത്. എന്നിട്ടും ജാമ്യം കിട്ടാൻ പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന ഡിജിപിയുടെ കണ്ടെത്തൽ ഉയർന്ന കോൺഗ്രസ് നേതാവായതുകൊണ്ടുള്ള രാഷ്ട്രീയ വിരോധം മാത്രമാണ്. പുതുതായി നിയമിച്ച സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോൺഗ്രസുകാരനായ അഭിഭാഷകനാണ് താനും. ഇതിനകം നിയമിക്കപ്പെട്ട സർക്കാർ അഭിഭാഷകരെല്ലാം കോൺഗ്രസുകാരോ ആർഎസ്എസ്സുകാരോ ആണ്. മുഖ്യമന്ത്രിയുടെ സ്വന്തക്കാരും ശബരിമല കേസിലെ പ്രതിയുടെ അഭിഭാഷകനും വരെ ആ കൂട്ടത്തിലുണ്ടായിരുന്നു.
വസ്തുത ഇതായിരിക്കെ, പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കെപിസിസി നേതാവായ ഡിജിപിയുടെ ലക്ഷ്യം തന്റെ നേതാക്കളെ ഇഡി ചോദ്യം ചെയ്യുന്നതിൽ നിന്നും, വീടുകൾ റെയ്ഡ് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയെടുക്കുക എന്നത് മാത്രമാണ്.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.