Skip to main content

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്

എൽഡിഎഫ് സർക്കാർ കേരളത്തിലെ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പിലാക്കിയ ബൃഹത്തായ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതി. പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകൾക്ക് ലഭിക്കുന്ന ഈ പദ്ധതിയിൽ ഇതുവരെ അംഗങ്ങളായത് 20 ലക്ഷത്തോളം സ്ത്രീകളാണ്. എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച അവസാനത്തെ ബജറ്റിൽ 3720 കോടി രൂപയാണ് ഈ പദ്ധതിയുടെ നടത്തിപ്പിനായി മാറ്റിവച്ചിരുന്നത്. അതായത് കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാപദ്ധതിക്ക് യുഡിഎഫ് സർക്കാരിന് ആകെ ചിലവാക്കേണ്ടിവരുന്ന 600 കോടിയുടെ ആറ് ഇരട്ടിയിലധികം തുക. തികച്ചും സുതാര്യമായ ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിന് സർക്കാർ തന്നെ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഗുണഭോക്താക്കളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ചത്.
ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ പരാതികളോ ഒരു ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടില്ല. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചതിനുശേഷമാണ് അപേക്ഷകൾ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. രാജ്യത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

 

കൂടുതൽ ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.