പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് നടത്തുന്ന സത്യഗ്രഹത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിയും മുതിർന്ന പാർടി നേതാവ് സ. ബൃന്ദാ കാരാട്ടും. നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെയും സിബിഎസ്ഇ പരീക്ഷയിലെയും ക്രമക്കേടുകളിലും വീഴ്ചകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് ജന്തമന്തറിൽ സോനം വാങ്ചുക് നിരാഹാര സത്യാഗ്രഹം നടത്തുന്നത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെ തുടർന്ന് നിരവധി വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെട്ടതായും അവരുടെ ഭാവി തുലാസിൽ ആക്കിയ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയും ആവശ്യപ്പെട്ട് കോക്രോച്ച് ജനാപാർടിയുടെ നേതൃത്വത്തിൽ ജൂൺ 20 മുതൽ ജന്ദർമന്തറിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിജെപിക്കൊപ്പം വാങ്ചുകു് വേദിയിൽ സത്യാഗ്രഹവുമായി എത്തിയത്. പിന്നാലെയാണ് ഐക്യദാർഢ്യവുമായി സഖാക്കൾ എം എ ബേബിയും ബൃന്ദാ കാരാട്ടും എത്തിയത്. യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വാങ്‌ചുകിന് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയത്. പ്രമുഖ കർഷക നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു.
