Skip to main content

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''. എന്ന തലക്കെട്ട് നൽകി. നേരത്തെ എംജി യൂണിവേഴ്‌സിറ്റി സംഘപരിവാർ അധ്യാപക നേതാവായ ഡോക്ടർ മാവുത്തിനെ വിസിയായി നിയമിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു, ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാരില്ല എന്ന്. മുഖ്യമന്ത്രി മൗനത്തിലുമായിരുന്നു. ഇപ്പോൾ കൃഷിമന്ത്രി പറയുന്നത് ഞങ്ങൾ മികവ് നോക്കി പാനൽ തയ്യാറാക്കിയപ്പോൾ ഗവർണർ സീനിയോറിറ്റി നോക്കി നിയമിച്ചു എന്നാണ്. അടിസ്ഥാന പ്രശ്‌നം സർവകലാശാല വിസിമാരെ സ്വേച്ഛാപരമായി നിയമിക്കാൻ ഗവർണർക്ക് അധികാരമില്ല എന്നതാണ്. സർക്കാരുമായി കൂടിയാലോചിച്ച് നിയമനം നടത്തണമെന്നാണ് കാർഷിക സർവ്വകലാശാല നിയമത്തിലെ വ്യവസ്ഥ. സർക്കാർ അയക്കുന്ന പാനലിൽ നിന്നാവണം നിയമനമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
ഇനിയെങ്കിലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്നിട്ടുള്ള സർവകലാശാല നിയമഭേദഗതിക്ക് അനുമതി ലഭിക്കാൻ വേണ്ടിയുള്ള നടപടി യുഡിഎഫ് സർക്കാർ സ്വീകരിക്കുമോ? ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും സമ്മതിക്കുമോ?

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.