Skip to main content

രാജ്യത്ത്‌ മഹാത്മജിയും ഇന്ത്യയെന്ന ആശയവും വധിക്കപ്പെടുന്ന ദുരവസ്ഥയാണുള്ളത്

രാജ്യത്ത്‌ മഹാത്മജിയും ഇന്ത്യയെന്ന ആശയവും വധിക്കപ്പെടുന്ന ദുരവസ്ഥയാണുള്ളത്. വർഗീയ ഫാസിസ്‌റ്റ്‌ സ്വഭാവം ആർജിക്കുന്ന ശക്തികളാണ്‌ ഇതിന്‌ പിന്നിലുള്ളത്‌. ഫാസിസത്തിന്റെ ജന്മഗൃഹമായ മുസോളിനിയുടെ നാട്ടില്‍നിന്നുള്ള ഇറ്റാലിയൻ തോക്ക്‌ ഉപയോഗിച്ചാണ്‌ ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച്‌ കൊന്നത്‌. ഗാന്ധി ഘാതകരുടെ പിൻമുറക്കാരുടെ കൈകളിൽ ആ തോക്ക്‌ ഇപ്പോഴുമുണ്ട്‌. അതേ തോക്ക്‌ ഉപയോഗിച്ചാണ്‌ കൽബുർഭി, ദാഭോൽക്കർ, ഗൗരിലങ്കേഷ്‌ എന്നിവരെ വെടിവെച്ച്‌ കൊന്നത്‌. ആഗോള, ആഭ്യന്തര ഫാസിസ്‌റ്റ്‌ അക്രമപദ്ധതിയിലെ കൂട്ടുക്കെട്ട്‌ ഇപ്പോഴും തുടരുകയാണ്.
ഇന്ത്യൻ പ്രതിലോമ ശക്തികളുടെ ഭീകര മുഖമാണ്‌ ഗാന്ധി വധം. ഘാതകൻ ഗോഡ്‌സെ ഉപകരണം മാത്രമാണ്‌. മതാടിസ്ഥാടിസ്ഥാനത്തിൽ മനുഷ്യനെ ഭിന്നിപ്പിച്ച്‌, വർഗീയചിന്ത പടർത്തി ആരെയും കൊന്നുതള്ളാമെന്നതാണ്‌ ആശയം. മതേതര, പുരോഗമന ചിന്തയുള്ളവരെ വകവരുത്തണമെന്ന വർഗീയഫാസിസ്‌റ്റ്‌ അജണ്ടയാണ്‌ ഗാന്ധിവധത്തിലൂടെ നടപ്പാക്കിയത്‌. ഗോഡ്‌സെ സത്യത്തിന്റെയും ഘാതകരാണ്‌. അവർ ഇപ്പോഴും തിരുത്താൻ തയ്യാറല്ല. എല്ലാവരുടേയും സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വളർച്ചക്ക്‌ അവസരം ഒരുക്കണമെന്നതാണ്‌ ദേശീയ സ്വാതന്ത്ര്യ സമരം ഉയർത്തിക്കൊണ്ടുവന്ന ആശയം. ഇത്‌ തകർക്കപ്പെടുകയാണ്‌. വർഗീതക്കെതിരായും നവഫാസിസ്‌റ്റ്‌ പ്രവണതക്കെതിരായും കൂടുതൽ കർമോത്സുരാകണം. ഈ പ്രദർശനം നൽകുന്ന സന്ദേശം അതാണ്‌. നാം പറയേണ്ടത്‌ പറയുക, ചെയ്യേണ്ടത്‌ ചെയ്യുക, തിരുത്തേണ്ടത്‌ തിരുത്തണം.

ഗാന്ധിഘാതകരാൽ ജനങ്ങൾ ഇന്നും വഴിതെറ്റിക്കപ്പെടുന്നു. പൊതുപ്രവർത്തകർ കൃത്യമായ കടമ നിറവേറ്റുന്നതിൽ വരുന്ന കുറവാണ്‌ ഇതിന്‌ കാരണാമവുന്നത്‌. അർഥവത്തായ രാഷ്‌ട്രീയ പ്രവർത്തനം വഴി ജനങ്ങളെ കൂടെ നിർത്താൻ കഴിയണം.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.