Skip to main content

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വർഷങ്ങളോളം കോടതികളിലും ജനങ്ങൾക്കിടയിലും സിപിഐ എമ്മും കർണാടക പ്രാന്ത റൈത സംഘം ഉൾപ്പെടെയുള്ള സംഘടനകളും നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.

പത്ത് വർഷം മുൻപ് മറുകുമ്പിയിൽ മുന്നോക്ക ജാതിക്കാരുടെ ഒരു സംഘം ദളിതരെ ആക്രമിക്കുകയും കല്ലെറിയുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ വടിയും ആയുധങ്ങളുമായി മൃഗീയമായി ഉപദ്രവിക്കുകയും രണ്ട് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ തൊട്ടുകൂടായ്മയ്‌ക്കെതിരെ സിപിഐ എമ്മും ബഹുജന സംഘടനകളും തുടർച്ചയായി നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഏകപക്ഷീയമായ ഈ ആക്രമണം.

മുന്നോക്ക ജാതിക്കാർ പ്രദേശത്തെ ബാർബർ ഷോപ്പിലും ചായക്കടയിലും ദളിതർക്ക് വിലക്ക് പ്രഖ്യാപിച്ചു. തുടർന്ന് സിനിമ തിയേറ്ററിൽ ദളിതർക്ക് നേരെ ആക്രമണം ഉണ്ടാവുകയും മുന്നോക്ക വിഭാഗക്കാർ ഗ്രാമത്തിൽ വലിയ അക്രമം അഴിച്ചുവിടുകയും ചെയ്തു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐ എം വീണ്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങി. ഈ ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം കൊടുത്ത ക്രിമിനലുകൾക്ക് എതിരെ കോടതിയിൽ മൊഴികൊടുക്കാൻ തയ്യാറായ സിപിഐ എം പ്രവർത്തകൻ സ. വീരേഷ് കൊല്ലപ്പെട്ടു. സഖാവ് വീരേഷിൻ്റെയും അദ്ദേഹത്തെപ്പോലുള്ള നിരവധി സഖാക്കളുടെയും ത്യാഗത്തിന്റെയും പോരാട്ടങ്ങളുടെയും വിജയമാണ് ആക്രമികൾക്ക് എതിരായ കോടതി വിധി. 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.