Skip to main content

ലൈഫ് പദ്ധതി വീടുകളിൽ കേന്ദ്ര സർക്കാർ ലോഗോ അടിച്ചേൽപ്പിക്കുന്നു; ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ലെന്ന് കേന്ദ്രം

ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പാണ്. പദ്ധതിക്കായി കേന്ദ്രം നൽകിയത് തുച്ഛമായ സഹായമാണ്. എന്നിട്ടാണ് പദ്ധതിയിൽ കേന്ദ്രത്തിന്റെ ലോഗോ വെക്കാൻ പറയുന്നത്. ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഇത്തരത്തിൽ കേന്ദ്രത്തിന്റെ പേര് അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. കോ – ബ്രാൻഡിങ്ങ് പോലും പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരിന്റെ പേര് വെക്കണമെന്ന് സർക്കാരിന് നിർബന്ധമില്ല. 72000 രൂപ തന്നിട്ട് കേന്ദ്രത്തിന്റെ പേരും ലോഗോയും വെക്കണമെന്ന് കേന്ദ്രത്തിന്റെ വാശി. 72000 മുടക്കിയാൽ ശൗചാലയം പണിയാൻ പോലും കഴിയില്ല, എന്നിട്ടാണ് മോദി സർക്കാരിന്റെ ലോഗോ വെക്കാൻ പറയുന്നത്.

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും