മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ വിഷയത്തിൽ ശക്തമായി ഇടപെടാനും അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ വിഷയത്തിൽ ശക്തമായി ഇടപെടാനും അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.
മതവർഗ്ഗീയ ധ്രുവീകരണവും വിഭജന രാഷ്ട്രീയവും ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ കണ്ടത്. മുസ്ലിം ന്യൂനപക്ഷ വിശ്വാസികളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ കാറ്റിൽ പറത്തുന്ന ഭേദഗതിയാണ് പാർലമെന്റിൽ പാസ്സായിരിക്കുന്നത്.
സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് 'ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സഖാക്കൾ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മന്ത്രി എം സി സുധാകർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള ഫെഡറലിസത്തെ സംബന്ധിച്ച പ്രത്യേക സെമിനാറിൽ സ. പിണറായി വിജയൻ സംസാരിക്കുന്നു. സ. പ്രകാശ് കാരാട്ട്, എം കെ സ്റ്റാലിൻ എന്നിവർ ഉൾപ്പെടെയുള്ളവർ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.
ലെഫ്റ്റ് വേർഡ് ബുക്ക്സ് പ്രസിദ്ധീകരിച്ച സഖാവ് സീതാറാം യെച്ചൂരി എഴുതിയ ലേഖനങ്ങളുടെ സമാഹാരത്തിന്റെ കോപ്പി ലെഫ്റ്റ് വേർഡ് മാനേജിങ് എഡിറ്റർ സുധൻവാ ദേശ്പാണ്ടേ ഇരുപത്തിനാലാം പാർടി കോൺഗ്രസ് വേദിയിൽ വെച്ച് സ. പിണറായി വിജയന് കൈമാറി.
2025 മാർച്ച് 21 വരെയുള്ള കണക്കനുസരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം കേരളത്തിന് കുടിശ്ശികയായി തരാനുള്ളത് 1,055.81 കോടി രൂപ. സ. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ ഗ്രാമവികസനമന്ത്രാലയം നൽകിയ മറുപടി പ്രകാരം, ഇതിൽ ₹895.93 കോടി തൊഴിലാളികളുടെ വേതനം ആണ്.
82-ാം കയ്യൂര് രക്തസാക്ഷി ദിനത്തിൽ കയ്യൂരിൽ സംഘടിപ്പിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇന്നു കയ്യൂർ രക്തസാക്ഷി ദിനമാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഐതിഹാസിക സമരത്തിന്റെ എൺപത്തിരണ്ടാം വാർഷികം.
സമര കേരള ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ് 1943 മാർച്ച് 29.
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബിജെപി നേതാക്കളെ സംരക്ഷിക്കാനുള്ള ഇഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ മാര്ച്ച് പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ ബിജെപിയെക്കുറിച്ച് വിലയിരുത്തുന്ന ഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം കൽപ്പറ്റയിൽ നടന്നു. ഈ ടൗൺഷിപ്പിൽ അവർക്കായി സുരക്ഷിത ഭവനങ്ങൾ ഒരുങ്ങും.
മാധ്യമസ്ഥാപനങ്ങളിലും മാധ്യമപ്രവർത്തനത്തിലും കോർപറേറ്റ് വൽക്കരണം നടക്കുന്ന കാലഘട്ടത്തിൽ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം. നാടിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിക്കൊണ്ട് ദേശാഭിമാനി എല്ലാകാലത്തും പ്രവർത്തിച്ചുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് സാധാരണക്കാരന്റെ ശബ്ദമായാണ് ദേശാഭിമാനി രംഗപ്രവേശം ചെയ്തത്. ജനകീയ മുന്നേറ്റങ്ങളെ പിന്തുണച്ചും വലതുപക്ഷത്തിന്റെ തെറ്റായ നിലപാടുകളെ തുറന്നുകാട്ടിയുമാണ് ദേശാഭിമാനിയുടെ പ്രയാണം.
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ഇന്ന് ആരംഭിക്കുകയാണ്. കൽപ്പറ്റ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ ആഗ്രഹിക്കുന്നതുപോലെ പുതിയ പുലരികൾക്കായുള്ള ഒരു ദൗത്യത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്.