ഇന്ന് ചിങ്ങം ഒന്ന്. മലയാളികളെ സംബന്ധിച്ച് ചിങ്ങം എന്നത് ആഘോഷത്തിന്റെ മാത്രമല്ല, വിളവെടുപ്പിന്റെ മാസം കൂടിയാണ്. നമ്മുടെ നാടിനും ഇവിടുത്തെ ആഘോഷങ്ങള്‍ക്കും കാര്‍ഷിക സംസ്‌കൃതിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ട് ചിങ്ങം ഒന്ന് നാം കര്‍ഷക ദിനമായും ആചരിക്കുന്നു.
കാര്‍ഷിക മേഖല വലിയ അനിശ്ചിതത്വങ്ങള്‍ നേരിടുന്ന ഘട്ടമാണിത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികളും വര്‍ദ്ധിച്ചുവരുന്ന ഉത്പാദന ചെലവുകളും വിപണി അനിശ്ചിതത്വവും കർഷകരെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. ഈ പ്രതിസന്ധികളെ മറികടക്കാനാവുംവിധം ഉത്പാദന മേഖലയിലും വിപണന മേഖലയിലും മൂല്യവര്‍ദ്ധന മേഖലയിലും ഒരുപോലെ ഇടപെടുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പരമ്പരാഗത കൃഷിരീതികളുടെയും ആധുനിക കൃഷിരീതികളുടെയും ഉത്പാദനക്ഷമമായ സമന്വയം നടത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം. കാർഷിക മേഖലയെ കൂടുതൽ ജനകീയമാക്കാനും സാധിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കാനാകൂ. കൂടുതൽ ഐശ്വര്യപൂർണ്ണമായ കാർഷിക സംസ്കാരം കെട്ടിപ്പടുക്കാം. എല്ലാവർക്കും കർഷക ദിനാശംസകൾ.
