മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരത്തിനും വിദ്വേഷപ്രചാരണങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്ന സംഘപരിവാറിന്റെ കപടമുഖം അയോധ്യയിൽ അഴിഞ്ഞു വീഴുകയാണ്. ഹിന്ദുക്കളുടെ സംരക്ഷകർ എന്ന വ്യാജേന അവർ വിശ്വാസികൾ രാമ ക്ഷേത്രത്തിനായി സംഭാവന ചെയ്ത സഹസ്ര കോടികൾ പോക്കറ്റിലാക്കി തിന്നുകൊഴുക്കുന്ന വാർത്ത പുറത്തുവരികയാണ്. മോദി ഭക്തരായ മാധ്യമങ്ങൾ സംഭവം പരമാവധി മറച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഘപരിവാറിൽ തന്നെ ക്ഷേത്രക്കൊള്ളയിൽ അടി തുടങ്ങി എന്ന വിവരം പുറത്തുവരികയാണ്. സംഘപരിവാറിന്റെ രാമക്ഷേത്രക്കൊള്ള ആർഎസ്എസിന് മതം രാഷ്ട്രീയവും സാമ്പത്തികവുമായുള്ള ലാഭം കൊയ്യാനുള്ള ഉപകരണം മാത്രമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ്.







