Skip to main content

യഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിക്കുകയാണ്

യഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിക്കുകയാണ്. പാർടി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ നടന്നതെന്ന പേരിൽ, വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.

സിപിഐ എമ്മിൽ ആര് നേതാവാകണം എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർടിയാണ്, മാധ്യമങ്ങളല്ല. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാർടി പ്രവർത്തകർ ബ്രാഞ്ച് യോഗങ്ങൾ വരെ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ പാർടി വരുത്തുകയാണ്. തെറ്റ് പറ്റിയാൽ ഏത് നേതാവിനെയും വിമർശിക്കാനും തിരുത്താനും പാർടിക്ക് കഴിയും. ഞാനുൾപ്പെടെ എല്ലാ നേതാക്കൾക്കും ഇത് ബാധകമാണ്. ഇതിനൊപ്പം പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും തേടുന്നുണ്ട്. പതിനായിരക്കണക്കിന് നിർദ്ദേശങ്ങളാണ് പൊതുജനങ്ങളിൽ നിന്ന് ഇതിനകം ലഭിച്ചത്. സിപിഐvഎമ്മിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസവും സ്നേഹവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ തിരുത്തൽ പ്രക്രിയയ്ക്ക് തുരങ്കം വെക്കാനാണ് മാധ്യമങ്ങൾ വ്യാജവാർത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്.

സിപിഐ എമ്മിനെതിരെയുള്ള ഈ കള്ളപ്രചരണങ്ങൾ തള്ളിക്കളയണം എന്ന് അഭ്യർഥിക്കുന്നു.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം

സ. പിണറായി വിജയൻ

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം. രേഖകൾ കൊണ്ടുപോയിട്ടുണ്ടെങ്കിൽ കണ്ടെടുക്കാൻ പരിശോധന നടത്തണം. നിയമനടപടി സ്വീകരിക്കണം.

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം. ഒരാഴ്‌ചക്കകം ആറുപേർ കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടും ചോദ്യങ്ങളെ പരിഹസിക്കുകയാണ്‌ മന്ത്രി. യുഡിഎഫ്‌ പ്രകടനപത്രികവാഗ്‌ദാനം ചെയ്‌ത 21 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക്‌ നഷ്‌ടപരിഹാരം നൽകണം.

യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി

സ. പിണറായി വിജയൻ

ഒരുമാസം തികയുമ്പോഴേക്കും യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി. മതനിരപേക്ഷ വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്ന നടപടിയിൽ യുഡിഎഫ്‌ പ്രതികരിക്കണം.