Skip to main content

സഖാവ് ധീരജിന്റെ സ്മാരകമന്ദിരത്തിന് ശിലാസ്ഥാപനം നടത്തി

സഖാവ് ധീരജിന്റെ രക്തസാക്ഷിത്വത്തിന് രണ്ടു വർഷം പൂർത്തിയാവുകയാണ്. ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ്‌ കോളേജിൽ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകളാൽ കൊലചെയ്യപ്പെടുമ്പോൾ പ്രിയ സഖാവിന് വെറും 21 വയസ്സാണ് പ്രായം. പഠനവും പോരാട്ടവും സമരമാർഗ്ഗമാക്കിയ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാനിറങ്ങിയ കോൺഗ്രസ് ഭീകരതയുടെ അഴിഞ്ഞാട്ടം ഇല്ലാതാക്കിയത് കുടുംബത്തിന്റെയും സമൂഹത്തിന്റെയാകെയും പ്രതീക്ഷയാണ്. സഖാവിന്റെ ഓർമ്മ പുതുക്കുന്നതിന് ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. ധീരജ് സ്മാരകമന്ദിരത്തിന് ശിലാസ്ഥാപനം നടത്തി. ഹൃദയത്തിൽ എക്കാലവും ധീരജ് അനശ്വരനായിരിക്കുമെന്ന് അവിടെക്കൂടിച്ചേർന്ന ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.