Skip to main content

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള കെ സുധാകരന്റെ ഗൂഢാലോചനക്കെതിരെ ജനാധിപത്യ കേരളം രംഗത്തിറങ്ങണം

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള കെ സുധാകരന്റെ ഗൂഢാലോചനക്കെതിരെ ജനാധിപത്യ കേരളം രംഗത്തിറങ്ങണം. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്‌. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി ഈ നയം ശക്തമായി നടപ്പിലാക്കാനുമാണ്‌ അവര്‍ ശ്രമിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സംഘപരിവാറുകാരെ സെനറ്റിലേക്ക്‌ നോമിനേഷന്‍ നടത്തിയ നടപടി ഗവര്‍ണര്‍ മുന്നോട്ടുവെച്ചത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം വിദ്യാര്‍ത്ഥികളുള്‍പ്പെടേയുള്ള അക്കാദമിക്‌ സമൂഹത്തില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരിക്കുകയാണ്‌. എന്നാല്‍ കാവിവല്‍ക്കരണത്തിന്റെ ഭാഗമായി സംഘപരിവാറുകാരെ നോമിനേറ്റ്‌ ചെയ്‌ത ഗവര്‍ണറുടെ നടപടിക്ക്‌ കെ സുധാകരന്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌.

കേരളത്തിലെ രണ്ട്‌ മുന്നണികളും പൊതുവെ സംഘപരിവാറിനെതിരെ പ്രതിരോധിക്കുന്ന നിലയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഈ സാഹചര്യത്തെ അട്ടിമറിക്കുന്ന തരത്തില്‍ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ പാളയത്തിലേക്ക്‌ കെട്ടാനുള്ള പദ്ധതികളാണ്‌ കെ സുധാകരന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഇതിനെതിരെ കോണ്‍ഗ്രസിലെ മതനിരപേക്ഷ വാദികള്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്‌.

ബിജെപിയുമായി നേരത്തെ തന്നെ ചര്‍ച്ച നടത്തുകയും, അതിലേക്ക്‌ ചുവടുമാറുമെന്ന്‌ സൂചന നല്‍കിയ ആളാണ്‌ കെ സുധാകരന്‍. സംഘപരിവാറിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും സംഘപരിവാറിന്റെ കൂട്ടുകാരനായി പ്രഖ്യാപിച്ച നിലപാടും ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ സംഘപരിവാറിന്‌ തീറെഴുതി നല്‍കാനുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാട്‌ ജനാധിപത്യ കേരളത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണ്‌. ഇത്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസിലേയും, യുഡിഎഫിലേയും മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളും, പ്രസ്ഥാനങ്ങളും നിലപാട്‌ വ്യക്തമാക്കണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.