കേരളത്തിന്റെ 68-ാം ജന്മദിനമായ ബുധനാഴ്ച കേരളീയം പരിപാടിക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി. കേരളം എന്താണെന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ആഘോഷപരിപാടികളുടെ ലക്ഷ്യം. തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കവടിയാർവരെയുള്ള പ്രദേശങ്ങളിലാണ് വിവിധ പരിപാടികൾ നടക്കുന്നത്.
