ഏഴു ദിവസം കഴിഞ്ഞാൽ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടുത്ത ബുധനാഴ്ചയോടെ തിരശ്ശീല വീഴും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൽഡിഎഫിനാണ് മുൻതൂക്കം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഏഴു ദിവസം കഴിഞ്ഞാൽ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടുത്ത ബുധനാഴ്ചയോടെ തിരശ്ശീല വീഴും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൽഡിഎഫിനാണ് മുൻതൂക്കം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
കർണാടക സംഗീതത്തിലെ പ്രഗത്ഭനായ സംഗീതജ്ഞനെയാണ് കെ ജി ജയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ശാസ്ത്രീയ സംഗീത്തിലും സിനിമാപാട്ടുകളിലും ഭക്തിഗാന രംഗത്തും ഒന്നുപോലെ തിളങ്ങാൻ അദ്ദേഹത്തിനായി. ഇരട്ടസഹോദരനൻ വിജയനൊപ്പം ചേർന്ന് അദ്ദേഹം ഒരുക്കിയ പാട്ടുകൾ മലയാളി മനസുകളിൽ എക്കാലവും തങ്ങിനിൽക്കും.
ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.
ഇലക്ടറൽ ബോണ്ട് കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട് കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.
നമ്മുടെ മഹത്തായ കാർഷിക സംസ്‌കാരത്തിന്റെ ആഘോഷമാണ് വിഷു. നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് അത് പങ്കുവയ്ക്കുന്നത്. തുല്യതയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശവുമായി ഒത്തൊരുമയോടെ ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദിയുടെയും ബിജെപിയുടെയും അഴിമതിവിരുദ്ധ മുഖം വലിച്ചുകീറപ്പെട്ടത് സിപിഐ എമ്മിന്റെ ഇടപെടല്‍ കാരണമാണ്. അതിനാല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയ സത്യസന്ധതയ്ക്കുമേല്‍ കരിവാരിത്തേക്കണമെന്നത് ആര്‍എസ്‌എസ് ബിജെപി നേതൃത്വത്തിന്റെ തീരുമാനമാണ്.
പതിനെട്ടാം ലോക്സഭയുടെ ആദ്യഘട്ടം വോട്ടെടുപ്പിന് ഒരാഴ്ചയേയുള്ളൂ. ഇക്കുറി 400ല്‍ അധികം സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം ബിജെപിയുടെ ആസന്നമായ പരാജയം മറച്ചുവയ്ക്കാനുള്ള കണ്‍കെട്ട് വിദ്യ മാത്രമാണെന്ന് ഓരോ ദിവസവും വ്യക്തമാകുകയാണ്.
സിനിമാ നിർമാതാവ് ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു.
ഇന്ന് സഖാവ് എം സി ജോസഫെെൻ അനുസ്മരണദിനം. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായിരുന്ന സഖാവിന്റെ വേർപാടിന് രണ്ടുവർഷം തികയുന്നു.
സാമ്പത്തികമായി പ്രതിസന്ധി സൃഷ്‌ടിക്കുക മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പിന്തുണയോടെ കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത്.
സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും മാനവികതയുടെയും സവിശേഷമായ നന്മയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന സന്ദർഭമാണ് ചെറിയ പെരുന്നാൾ. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് അത് പകരുന്ന മൂല്യം. ഏവർക്കും ഹൃദയംനിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.