ഫുട്ബോളിനെ എക്കാലവും ഇടനെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന നാടാണ് കേരളം. നമ്മൾ മലയാളികളുടെ അതിർവരമ്പുകൾ ഇല്ലാത്ത ഫുട്ബോൾ കമ്പം ലോക പ്രശസ്തവുമാണ്. കേരളത്തിന്റെ ഈ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിന്റെ അടുത്ത വർഷത്തെ കേരള സന്ദർശനം.
