Skip to main content

ഗാന്ധി രക്തസാക്ഷി ദിനം

മഹാത്മാ ഗാന്ധിയെ മതവർഗീയവാദികളുടെ കൊടുംഭീകരത വെടിവച്ചുകൊന്ന ദിനമാണിന്ന്. ഗാന്ധിയുടെ ജീവിതം ലോകത്തിന് നൽകുന്ന സന്ദേശം സമാധാനവും സ്നേഹവും സാഹോദര്യവും ഐക്യവുമാണ്. ഇന്ത്യൻ ജനതയുടെ പാരസ്പര്യത്തിന്റെയും ദേശീയതയുടെയും പ്രവാചകനായ ഗാന്ധിജിയെ മതഭീകരതയ്ക്ക് സഹിക്കാനാവുമായിരുന്നില്ല. വർഗീയ ചിന്തകളുടെയും വിദ്വേഷ പ്രചരണങ്ങളുടെയും അസഹിഷ്‌ണുതയുടെയും വിഷലിപ്തതയ്ക്കെതിരായ കാലത്തിന്റെ പ്രതിരോധമാണ് ഗാന്ധി.

ആ മഹാമനുഷ്യന്റെ ഓർമ്മകൾ പോലും ഇന്ത്യയിലെ മതതീവ്രവാദികളുടെ ഉറക്കം കെടുത്തുന്നതാണെന്ന് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് മുകളിൽ വർഗീയതയുടെ ആപത്കരമായ പെരുമ്പറകൾ കൂടുതൽ ഭ്രാന്തമായി മുഴങ്ങിക്കേൾക്കുമ്പോൾ ഗാന്ധിയുടെ ഓർമ്മകൾ നിത്യപ്രസക്തമാകുന്നു. അത് പുതിയൊരിന്ത്യയെ പടുത്തുയർത്താനുള്ള പോരാട്ടത്തിന് കരുത്തേകുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.