Skip to main content

സെക്രട്ടറിയുടെ പേജ്


സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല

17/12/2023

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല. ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ്‌ ഗവർണർ വാർത്താക്കുറിപ്പ്‌ പുറത്തിറക്കിയിരിക്കുന്നത്‌. ഭരണഘടനാ വിരുദ്ധമായ നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌.

കൂടുതൽ കാണുക

വിവേകശാലിയായ ഭരണാധികാരിയെയും കേരളത്തിന്റെ സുഹൃത്തിനെയുമാണ് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്

16/12/2023

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുവൈത്തിലെ മലയാളികളുടെ ക്ഷേമത്തിനായി നടപടികൾ കൈക്കൊണ്ട ഭരണാധികാരിയെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. കുവൈത്ത് ജനതയ്ക്ക് എന്ന പോലെ കേരളത്തിനും അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്.

കൂടുതൽ കാണുക

സിപിഐ എം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ കിഫ്‌ബി മസാല ബോണ്ട്‌ കേസിലെ കോടതിവിധി

16/12/2023

കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ആക്രമണോത്സുകമാംവിധം സാമ്പത്തികമായി അവഗണിക്കുന്നെന്ന്‌ പ്രതിപക്ഷത്തിനും ബോധ്യമായതിന്റെ പ്രതിഫലനമാണ്‌ യുഡിഎഫിൽനിന്നുള്ള പ്രതികരണങ്ങൾ. നവകേരള സദസ്സ്‌ ഉയർത്തുന്ന സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന്‌ അതാണ്‌.

കൂടുതൽ കാണുക

വിനോബാ നികേതൻ ആശ്രമത്തിന്റെ സ്ഥാപക പ്രസിഡന്റും വിനോബാ ഭാവെയുടെ ശിഷ്യയുമായ പരിവ്രാജിക എ കെ രാജമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

16/12/2023

വിനോബാ നികേതൻ ആശ്രമത്തിന്റെ സ്ഥാപക പ്രസിഡന്റും വിനോബാ ഭാവെയുടെ ശിഷ്യയുമായ പരിവ്രാജിക എ കെ രാജമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അഹിംസയിലും ലാളിത്യത്തിലും ഊന്നിയ ജീവിതമായിരുന്നു എ കെ രാജമ്മയുടേത്. വിനോബയുടെ നേതൃത്വത്തിൽ ഐതിഹാസികമായ ഭൂദാനയാത്രയിലും അവർ മുൻനിരയിലുണ്ടായിരുന്നു

കൂടുതൽ കാണുക

ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താൻ ശ്രമിച്ചു

15/12/2023

ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് ചിലർ ശ്രമിച്ചത്. ശബരിമലയിൽ എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ബോർഡും സർക്കാരും തയ്യാറാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ തിരക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണ്.

കൂടുതൽ കാണുക

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധം

15/12/2023

കാലാവധി പൂർത്തിയാവാൻ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ​ഗുഡ് ലിസ്റ്റിൽ കടന്നുവരാമെന്നാണ് ​ഗവർണർ ആലോചിക്കുന്നത്. ഭീഷണി മുഴക്കി, അടിമുടി പ്രകോപനമുണ്ടാക്കുന്നതാണ് ​ഗവർണറുടെ നടപടി.

കൂടുതൽ കാണുക

പരമോന്നത കോടതി ഇപ്പോൾ പ്രതിപക്ഷമുക്ത ഇന്ത്യ എന്ന ലക്ഷ്യം നേടാൻ മോദി സർക്കാരിന് വഴിയൊരുക്കിയിരിക്കുകയാണ്

15/12/2023

ജമ്മു കശ്മീരിന് ഭരണഘടനയിലെ 370-ാം വകുപ്പ് അനുസരിച്ച് നൽകിയ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ നടപടിക്ക് സുപ്രീംകോടതി അംഗീകാരം നൽകിയിരിക്കുകയാണ്. 2019 ആഗസ്ത് അഞ്ചിനാണ് കേന്ദ്രസർക്കാർ ജമ്മു- കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞത്.

കൂടുതൽ കാണുക

മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കെ പി വിശ്വനാഥന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

15/12/2023

മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കെ പി വിശ്വനാഥന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പൊതുവിഷയങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച്‌ ഇടപെടാൻ തയ്യാറായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന്‌ അതീതമായി ബന്ധങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു.

കൂടുതൽ കാണുക

ശ്രീനഗർ ലേ ഹൈവേയിലെ സോജില ചുരത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലക്കാട് സ്വദേശികളുടെ വീടുകൾ സന്ദർശിച്ചു

14/12/2023

ശ്രീനഗർ ലേ ഹൈവേയിലെ സോജില ചുരത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലക്കാട് ചിറ്റൂർ സ്വദേശികളുടെ വീടുകൾ സന്ദർശിച്ചു. അവരവരുടെ കടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരെയാണ് അപകടത്തിൽ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റവരോടും യാത്രയിൽ ഒപ്പമുണ്ടായിരുന്നവരോടും സംസാരിച്ചു.

കൂടുതൽ കാണുക

സിപിഐ എം ആഭിമുഖ്യത്തിൽ പാലക്കാട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലി ഉദ്‌ഘാടനം ചെയ്തു

14/12/2023

സിപിഐ എം ആഭിമുഖ്യത്തിൽ പാലക്കാട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലി ഉദ്‌ഘാടനം ചെയ്തു. അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്. പൊരുതുന്ന പലസ്തീനൊപ്പമാണെന്ന കേരളത്തിന്റെ ഹൃദയവികാര പ്രഖ്യാപനമാണ് റാലിയിൽ കണ്ടത്.

കൂടുതൽ കാണുക

സഖാവ് കെ കുഞ്ഞിരാമന്റെ വേർപാട് പാർടിക്ക് വലിയ നഷ്ടം

14/12/2023

സഖാവ് കെ കുഞ്ഞിരാമന്റെ വേർപാട് പാർടിക്ക് വലിയ നഷ്ടമാണ്. വിദ്യാർഥികാലത്ത്‌ തന്നെ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന സഖാവ് ഉജ്ജ്വലനായ സംഘാടകനും അതുല്യനായ ജനപ്രതിനിധിയുമായിരുന്നു. കാസർകോട് ജില്ലയിലെ പാർടിയെ ധീരമായി നയിച്ച നേതൃമികവുമാണ് സഖാവ് കെ കുഞ്ഞിരാമൻ.

കൂടുതൽ കാണുക

ഗവർണർ പറയുന്നതും പ്രവർത്തിക്കുന്നതും ഭരണഘടനാ വിരുദ്ധം

13/12/2023

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തീർത്തും ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ്‌ കോടതിക്കുമുന്നിൽ കൈയുംകെട്ടിനിന്ന്‌ ഉത്തരം പറയേണ്ടിവരുന്നത്‌. ഇനിയും ഓരോന്നിനും കൃത്യമായി മറുപടി പറയേണ്ടിവരും. വിദ്യാഭ്യാസമേഖലയാകെ കാവിവൽക്കരിക്കാനാണ്‌ ഗവർണറുടെ ശ്രമം.

കൂടുതൽ കാണുക