Skip to main content

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് അപമാനം

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് അപമാനമാണ്. "കൂട്ടക്കൊലയിൽ പ്രദേശമാകെ ഭീതിയിലായപ്പോൾ സഹായവുമായി ഞങ്ങൾക്കരികിലേക്ക്‌ ഓടിയെത്തിയത്‌ കശ്‌മീരിലെ ഡ്രൈവർമാരായ ആ രണ്ടു മുസ്ലിം യുവാക്കളാണ്‌. ഇടവും വലവുംനിന്ന്‌ അവർ ഞങ്ങളെ കാത്തു. അച്ഛനെ മോർച്ചറിയിൽ തിരിച്ചറിയുന്നതിനും മറ്റു കാര്യങ്ങൾക്കുമെല്ലാം പുലർച്ചെ മൂന്നുവരെ അവരുണ്ടായി. കാശ്‌മിരിൽ എനിക്ക്‌ കിട്ടിയ രണ്ടു സഹോരങ്ങളാണവർ. അനിയത്തിയെ പോലെയാണ്‌ അവർ എന്നെ കൊണ്ടുനടന്നത്‌. അള്ളാ അവരെ രക്ഷിക്കട്ടെ’’ എന്ന ആരതിയുടെ സത്യസന്ധമായ വാക്കുകൾക്കെതിരെയാണ് സൈബർ ആക്രമണമുണ്ടായത്.

കേരളത്തിൽ ഉൾപ്പെടെ വ്യാപക സൈബർ ആക്രമണമാണ് ഉണ്ടായത്. മതസൗഹാർദ അന്തരീക്ഷത്തെ മലീമസമാക്കാനാണ് ശ്രമിച്ചത്. ഇത്തരം വാർ​ഗീയമായി അപലപിക്കാൻ കേരളത്തിൽ പോലും ആളുകൾ ഉണ്ടായി എന്നത് മതനരിപേക്ഷ ഉള്ളടക്കത്തിന് അപമാനമാണ്. പഹൽഗാം ഭീകരാക്രമണം ശക്തമായി അപലപിക്കുകയാണ്. തീവ്രവാദി ആക്രമത്തിന് നേതൃത്വം കൊടുത്തത് രാജ്യത്തിന്റെ ശത്രുക്കളാണ്. കശ്മീരിൽ എല്ലാവരും ഒറ്റക്കെട്ടായി ആണ് ഭീകരവാദത്തിനെതിരെ പ്രതിഷേധിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മാത്രമാണ് ഇതിൽ നിന്ന് വിട്ട് നിൽക്കുന്നത്. ഭീകരക്രമണത്തിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.