Skip to main content

ഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ സിപിഐ എം ശക്തമായി അപലപിക്കുന്നു

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ സിപിഐ എം ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ഹീനമായ അക്രമത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടി നീതി നടപ്പാക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കണം.

കശ്മീരിൽ എല്ലാം ശരിയായെന്നും സമാധാനവും സാധാരണ ജനജീവിതവും പുനഃസ്ഥാപിച്ചുവെന്നുമുള്ള മോദി-ഷാ കൂട്ടുകെട്ടിന്റെ പൊള്ളയായ പ്രഖ്യാപനത്തെയാണ് ഈ ഭീകരാക്രമണം തുറന്നുകാട്ടുന്നത്. ജമ്മു-കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ ഒരു രാഷ്ട്രീയ പരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഇനിയും സമയം പാഴാക്കരുത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.