Skip to main content

സുപ്രീംകോടതിയുടേത് ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്ന ഗവർണർമാർക്ക് എതിരായ ചരിത്ര വിധി

ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നിരവധി ഗവർണർമാരുടെ നടപടികൾക്കെതിരെ വന്ന ചരിത്രപരമായ വിധിയാണ് തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകൾ നിയമങ്ങളായി മാറിയെന്ന് കോടതി പ്രഖ്യാപിച്ചു.

ഗവർണറുടെ നടപടികൾ നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. ബില്ലുകൾ നിയമസഭ പാസാക്കിക്കഴിഞ്ഞാൽ വിഷയത്തിൽ ഗവർണർ നടപടിയെടുക്കേണ്ട സമയപരിധിയും കോടതി നിശ്ചയിച്ചിട്ടുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നിരവധി ഗവർണർമാരുടെ നടപടികൾക്കെതിരെ വന്ന ചരിത്രപരമായ വിധിയാണിത്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ​ഗവർണർമാർ‌ ബില്ലുകൾ പാസാക്കാതെയിരുന്നിട്ടുണ്ട്. സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് തടഞ്ഞ ഗവർണർമാക്കും സംസ്ഥാനങ്ങൾക്കും ഈ വിധി ഇനി ഒരു മാതൃകയാകും. ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിധിയെ സിപിഐ എം സ്വാഗതം ചെയ്യുന്നു. സ്വേച്ഛാധിപത്യത്തിനെതിരെയും സംസ്ഥാന ഗവൺമെന്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തെ ഈ സുപ്രീം കോടതി വിധി ശക്തിപ്പെടുത്തും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.