Skip to main content

പാര്‍ടി ഫണ്ട് വിജയിപ്പിക്കുക 

 

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന
________________________
സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട്‌ സമാഹരണം സെപ്‌തംബര്‍ 1 മുതല്‍ സെപ്‌തംബര്‍ 14 വരെയുള്ള തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്‌. ഈ പ്രവര്‍ത്തനം നടപ്പിലാക്കുന്നതിന്‌ പാര്‍ടിയുടെ മുഴുവന്‍ ഘടകങ്ങളോടും സഖാക്കളോടും അഭ്യര്‍ത്ഥിക്കുന്നു. ഹിന്ദുത്വ - കോര്‍പ്പറേറ്റ്‌ അജണ്ടകള്‍ ശക്തമായി നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. ഇത്തരം നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ മറികടക്കാന്‍ ഹിന്ദുത്വ അജണ്ടകളും അമിതാധികാര പ്രവണതകളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്‌. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആശയങ്ങള്‍ തകര്‍ക്കുന്നതിനുള്ള പദ്ധതികളും ബോധപൂര്‍വ്വമായി രാജ്യത്ത്‌ നടപ്പിലാക്കുകയാണ്‌. രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും പരമാധികാരത്തിനും അടിസ്ഥാനമായ പൊതു ആസ്‌തികളെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക്‌ വിറ്റുതുലയ്‌ക്കാനുള്ള പദ്ധതികളും നടപ്പിലാക്കുകയാണ്‌. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചും സ്വാതന്ത്ര്യ സമര കാലത്ത്‌ ഉയര്‍ന്നുവന്ന ഗുണപരമായ എല്ലാ മൂല്യങ്ങളെയും തകര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ്‌. ക്ഷേമ പദ്ധതികളും പശ്ചാത്തല സൗകര്യ വികസനങ്ങളെയും തുരങ്കം വയ്‌ക്കുന്നതിനുള്ള പരിപാടികളും നടപ്പിലാക്കുകയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്‌. കേന്ദ്രം സ്വകാര്യവല്‍ക്കരിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ്‌ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്‌. ആരോഗ്യ വിദ്യാഭ്യാസാധി സംവിധാനങ്ങളെയെല്ലാം സര്‍ക്കാരിന്റെ ഇടപെടലുകള്‍ ശക്തിപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്‌. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ തടയുന്ന വിധം കടുത്ത അവഗണനയാണ്‌ ധനകാര്യ മേഖലയിലുള്‍പ്പടെ സംസ്ഥാനത്ത്‌ നടന്നുകൊണ്ടിരിക്കുന്നത്‌. വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട്‌ ജനാധിപത്യ സംസ്‌കാരത്തിന്റെ പുതിയ മുഖം സംസ്ഥാനത്ത്‌ സൃഷ്‌ടിക്കുകയാണ്‌. വൈജ്ഞാനിക സമൂഹ സൃഷ്‌ടിയിലൂടെ ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിച്ച്‌ അവ നീതിയുക്തമായി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ മുഴുകുകയാണ്‌. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കുവേണ്ടി പൊരുതിയും സിപിഐ എം ജനപക്ഷത്ത്‌ ഉറച്ചുനിന്നുകൊണ്ട്‌ മുന്നോട്ടുപോവുകയാണ്‌. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന പാര്‍ടി എന്ന നിലയില്‍ സാധാരണക്കാരയ ബഹുജനങ്ങളില്‍ നിന്നും ഫണ്ട്‌ ശേഖരിച്ച്‌ പ്രവര്‍ത്തിക്കുന്ന ശൈലിയാണ്‌ സിപിഐ എം സ്വീകരിച്ചിരിക്കുന്നത്‌. ആഗോളവത്ക്കരണ നയങ്ങള്‍ക്കും, കോര്‍പ്പറേറ്റ്‌വത്ക്കരണത്തിനും, വര്‍ഗ്ഗീയതയ്‌ക്കും, അഴിമതിക്കും എതിരായി പ്രവര്‍ത്തിക്കുന്നത്‌ സിപിഐ എം ആണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ കാലത്തും സഹായങ്ങള്‍ നല്‍കിയിട്ടുള്ളത്‌ ബഹുജനങ്ങളാണ്‌. എല്ലാ പാര്‍ടി മെമ്പര്‍മാരും അവരുടെ കഴിവനുസരിച്ച്‌ സംഭാവന നല്‍കണം. പാര്‍ടി ഘടകങ്ങളാവട്ടെ വീടുകളിലും തൊഴില്‍ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ട്‌ കണ്ട്‌ ഫണ്ട്‌ ശേഖരിക്കണം. ഫണ്ടിനായി പാര്‍ടി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ എല്ലാ വിധ സഹായസഹകരണങ്ങളും നല്‍കണമെന്ന്‌ മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളിൽ നിന്ന് സമരക്കാർ അടിയന്തിരമായി പിന്മാറണം

സ. ഇ പി ജയരാജൻ

എല്‍ഡിഎഫ്‌ കണ്‍വീനര്‍ സ. ഇ പി ജയരാജന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

____________________

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന. യുഡിഎഫും ബിജെപിയും എല്ലാ തീവ്ര വർഗീയ സംഘടനകളും ഒത്ത് ചേർന്നാണ് ഈ നീക്കം

സ. എ വിജയരാഘവൻ

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് ബദലായി വൻ വികസന കുതിപ്പ് കേരളം നടത്തുകയാണ്. ഈ മുന്നേറ്റം അട്ടിമറിക്കാനാണ് നീക്കം. യുഡിഎഫും ബിജെപിയും എല്ലാ തീവ്ര വർഗീയ സംഘടനകളും ഒത്ത് ചേർന്നാണ് സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

നവംബർ 26 ഭരണഘടന ദിനം

ഇന്ത്യൻ ജനത ഇന്ന് ഭരണഘടനാ ദിവസമായി ആചരിക്കുകയാണ്. ഭരണഘടനാ നിർമാണസഭ മൂന്നു വർഷത്തോളം നീണ്ട ചർച്ചകളിലൂടെ തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ചത് 1949 നവംബർ 26നായിരുന്നു. തുടർന്ന് 1950 ജനുവരി 26ന് ഭരണഘടനാപ്രകാരമുള്ള ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നു.

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കൂത്തുപറമ്പിന് രക്ത സ്മരണകളുടെ ഇരുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാഭ്യാസ കമ്പോളവത്കരണത്തിനെതിരെ 1994 നവംബർ 25ന് സമാധാനപരമായി സമരം ചെയ്ത സഖാക്കൾ കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നിവരാണ് കൂത്തുപറമ്പിൽ അമരരക്തസാക്ഷികളായത്.