Skip to main content

കാലത്തെ അതിജീവിക്കുന്ന ആ മധുരശബ്ദം എക്കാലവും മായാതെ നിറഞ്ഞുനിൽക്കും, ആശാ ഭോസ്‌ലെയുടെ വേർപാട്‌ സംഗീതലോകത്ത്‌ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

വിരഹവും പ്രണയവും താളവും സമന്വയിപ്പിച്ച്‌ തലമുറകളെ പാടിയുണർത്തിയ ‘ഏഷ്യയുടെ വാനമ്പാടി’ ആശാ ഭോസ്‌ലെയുടെ ശബ്ദം നിലച്ചിരിക്കുന്നു. പാട്ടോർമകൾ കാലത്തെ അതിജീവിച്ച്‌ കാലമെത്ര കഴിഞ്ഞും സംഗീത പ്രേമികൾക്കുള്ളിൽ തെളിഞ്ഞുനിൽക്കും. സംഗീതലോകത്തെ ഒരു യുഗത്തിനാണ്‌ ഇവിടെ അന്ത്യമായിരിക്കുന്നത്‌.

വേറിട്ട ശബ്ദവും ആലാപന ശൈലിയുംകൊണ്ട്‌ വിസ്മയം തീർത്ത ഗായികയായിരുന്നു ആശാ ഭോസ്‌ലെ. പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യൻ ക്ലാസിക്കലുകളുടെ ആഴവും അവർക്ക്‌ ഒരുപോലെ വഴങ്ങി. ഗസലുകളും ഭജനുളുമെല്ലാം ആശാ ഭോസ്‌ലെയുടെ സ്വരമാധുര്യത്തിൽ ആസ്വാദക ഹൃദയങ്ങളിൽ പെയ്തിറങ്ങി. കാലത്തെ അതിജീവിക്കുന്ന ആ മധുരശബ്ദം എക്കാലവും മായാതെ നിറഞ്ഞുനിൽക്കും.

ആശാ ഭോസ്‌ലെയുടെ വേർപാട്‌ സംഗീതലോകത്ത്‌ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ആശാ ഭോസ്‌ലെയെയും അവരെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും വേദനയിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും