Skip to main content

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു. കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങൾക്കും പുതിയ വഴി നൽകിയ ദാർശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു. അപര ജീവിതത്തിന് സ്വജീവിതത്തേക്കാൾ മൂല്യമുണ്ടെന്ന പാഠമാണ് ശ്രീ നാരായണ ഗുരു നമ്മെ പഠിപ്പിച്ചത്. മനുഷ്യരനുഭവിച്ചു പോന്ന സകല ചൂഷണങ്ങളിൽ നിന്നുമുള്ള വിമോചന സാധ്യത അദ്ദേഹം നിരന്തരം അന്വേഷിച്ചു. ആ അന്വേഷണം തുടരുന്ന ഈ കാലത്തും ശ്രീ നാരായണ ഗുരുവിന്റെ ജീവിതവും ചിന്തയും ഏറെ പ്രസക്തമാണ്. സംഘടിച്ച്‌ ശക്തരാകുന്നതിനൊപ്പം തന്നെ വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. സവർണാധിപത്യത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടമായിരുന്നു ആ ജീവിതം.
മനുഷ്യരെ മനുഷ്യരായി കാണാനും സഹജീവികളോട് കരുണ കാട്ടാനും തടസ്സമായി നിൽക്കുന്നത് എന്തൊക്കെയാണോ അതിൽനിന്നെല്ലാം സ്വതന്ത്രരാകാൻ കഴിയണമെന്നാണ് ഗുരു ആഹ്വാനം ചെയ്തത്. പലമതസാരവും ഏകമാണെന്ന് ഗുരു ലോകത്തോട് പറഞ്ഞു. വിഭാഗീയതയും സങ്കുചിതത്വവും തൊട്ടുകൂടായ്മയും തീവ്രമായി പ്രവർത്തിച്ച സമൂഹത്തെ പുനർചിന്തനം നടത്തി മനുഷ്യത്വപൂർണ്ണമാക്കാനാണ് ഗുരു ശ്രമിച്ചത്. അക്കാലത്തിന്റെ തനിയാവർത്തനങ്ങൾ ഏറിയും കുറഞ്ഞും നമ്മുടെ സമൂഹത്തിൽ പിന്നെയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വിഭജന യുക്തികൾ പല രൂപങ്ങളിൽ സമൂഹത്തിലേക്ക് കടന്നു വരുമ്പോൾ അതിനെതിരെയുള്ള ദാർശനിക പ്രതിരോധം കൂടിയാണ് ഗുരു. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച മാനവിക ചിന്തകൾ കാലാതീതമായ പ്രവർത്തനശേഷിയോടെ നമുക്കിടയിൽ തുടരും. മതനിരപേക്ഷത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ ജ്വലിക്കുന്ന സ്മരണകളാണ്‌ നമ്മുടെ കരുത്ത്‌.
ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

ജനപക്ഷ വികസന കുതിപ്പിന്റെ തുടർ ചരിത്രമെഴുതുകയാണ് കേരളം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന കുതിപ്പും ഓരോ മനുഷ്യനെയും കരുതലോടെ കാക്കുന്ന ക്ഷേമപ്രവർത്തനങ്ങളും സമന്വയിക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്.

ബജറ്റ്ജ: ജനപക്ഷ വികസന കുതിപ്പിന്റെ തുടർ ചരിത്രമെഴുതുകയാണ് കേരളം

സ. പിണറായി വിജയൻ

നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന കുതിപ്പും ഓരോ മനുഷ്യനെയും കരുതലോടെ കാക്കുന്ന ക്ഷേമപ്രവർത്തനങ്ങളും സമന്വയിക്കുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്.