സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന അന്തരിച്ച സഖാവ് എം പി പത്രോസിന്റെ കുടുംബാംഗങ്ങളെ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഇഷ്ടിക നിർമാണ തൊഴിലാളിയായും വെറ്റില തൊഴിലാളിയായും പ്രവർത്തിച്ച സഖാവ് പത്രോസ് ഈ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കാനും ജില്ലയിലാകെ പാർടി കെട്ടിപ്പടുക്കാനും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ആലുവ ഏരിയാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് ജനകീയമായ ഇടപെടലുകൾ നടത്താൻ സഖാവിനായി.
