Skip to main content

ഷൂ ഏറ് പ്രതിഷേധമല്ല, ഗുണ്ടായിസം

നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. നവകേരള സദസിന്റെ പറവൂരിലെ സ്വീകാര്യത കണ്ട് അതിനെ എങ്ങനെയും തകർക്കാനുള്ള ശ്രമങ്ങളാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തുന്നത്‌. നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിലേക്കാണ് യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകർ ഷൂ ഏറ് നടത്തിയത്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും നേതൃത്വത്തിന്റെ ആഹ്വാനത്തോടുകൂടിയാണ്‌. കരിങ്കൊടി പ്രതിഷേധം എന്ന പേരിൽ ഭീകരവാദികളെപോലെ ഒരു പറ്റം പ്രവർത്തകർ വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടാൻ ശ്രമിച്ചു. അതിന് ശേഷം നവകേരള സദസ്സിലേക്ക് മാർച്ച് നടത്തും എന്ന് പറഞ്ഞു. ഇതൊക്കെ ജനങ്ങൾ തള്ളിയതിന്റെ അമർഷമാണ് കോൺഗ്രസിന്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.