Skip to main content

യുഡിഎഫിന്റെ നവകേരള സദസ്സ് ബഹിഷ്‌കരണ നിലപാട് ജനം തള്ളി

നവകേരള സദസ്സിനെതിരായ യുഡിഎഫിന്റെ ബഹിഷ്‌കരണ നിലപാട് ജനം സ്വീകരിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. നവകേരള സദസ്സ് ഇതിനോടകം ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. സദസ്സിലെ ഓരോ പരിപാടിയും ഒന്നിനൊന്ന് മികച്ചതായിരുന്നു.

ചരിത്രത്തില്‍ പുതിയ അധ്യയം രചിച്ച് സദസ്സ് മുന്നേറുകയാണ്. യുഡിഎഫിന്റെ ബഹിഷ്‌കരണ നിലപാട് ഏശിയിട്ടില്ല. മാധ്യമങ്ങളുടേത് ഇടതുപക്ഷ വിരുദ്ധ നിലപാടാണ്. സദസ്സിലേക്ക് മാര്‍ച്ച് ചെയ്യുകയാണ് കണ്ണൂരില്‍ യുഡിഎഫ് ചെയ്തത്. അതിന് പിന്നിലെ കാഴ്ച്ചപ്പാട് വലിയ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമമാണ്.

പ്രതിഷേധം ആരും വിലക്കിയിട്ടില്ല. ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീഴുകയാണ്. മരണസ്‌ക്വാഡുകള്‍ പോലെ. അത് വളരേ ബോധപൂര്‍വം ചെയ്ത കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മൂന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം.യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഇത്തരം പരിപാടി ആസൂത്രണം ചെയ്തത് ബൂര്‍ഷ്വ പാര്‍ടികളും വലതുപക്ഷ പാര്‍ടികളും സ്വീകരിക്കുന്ന കള്ളപ്രചരണങ്ങളെ തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ പുതിയ രീതിയില്‍ എങ്ങനെ കളവ് ആവര്‍ത്തിക്കാം എന്നാണ് ചര്‍ച്ചകളില്‍ ഉള്‍പ്പെടെ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണം.

പൊതുവെ എന്തും പറയാന്‍ മടിക്കാത്തവരാണ് സതീശനും സുധാകരനും ഡിസിസി പ്രസിഡന്റുമാരുമൊക്കെ. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദപ്രയോഗങ്ങള്‍ തന്നെ അതിന്റെ ഉദാഹരണങ്ങളാണ്. കണ്ണടച്ച് ഇടതുപക്ഷ, സര്‍ക്കാര്‍ വിരുദ്ധ, മുഖ്യമന്ത്രി വിരുദ്ധ നിലപാടുകളാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. യുഡിഎഫ് ഇത്തരത്തില്‍ തെറിവിളിക്കുകയെന്നത് കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുക എന്നതാണ് ആ സിദ്ധാന്തത്തിന്റെ ഒന്നാമത്തെ കാര്യം. മുഖ്യമന്ത്രിയെ ടാര്‍ജറ്റ് ചെയ്യാന്‍ വസ്തുതാപരമായി പറ്റില്ല. അതിനാല്‍ പരിഹസിക്കുക, അപഹസിക്കുക, കളവ് പറയുക എന്നിവയ്ക്ക് ശ്രമിച്ചു. ഇതൊക്കെ തുറന്ന് കാണിച്ചുതന്നെ മുന്നോട്ടുപോകേണ്ടി വരും.

വൈകുന്നേരത്തെ ചര്‍ച്ച മുഖ്യമന്ത്രിക്കെതിരെയാണ്, സര്‍ക്കാരിനെതിരെയാണ്. അത്തരം ചര്‍ച്ചകളില്‍ ഇടതുപക്ഷ വക്താക്കളെ ചേര്‍ത്ത് പോകണോ എന്ന് ആലോചിക്കും. നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ ചര്‍ച്ച നടത്തുന്നതല്ലെ നല്ലത് എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട ഘട്ടത്തില്‍ മാധ്യമശൃഖലയുടെ ഒരു വലിയ വിഭാഗം എത്തിയിരിക്കുന്നു.മാധ്യമങ്ങള്‍ ശക്തിയായി എതിര്‍ക്കുന്നത് സര്‍ക്കാരിന്റെ ജനകീയ സ്വാധീനം കൂടാനെ കാരണമാവുകയുള്ളു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.