Skip to main content

സെക്രട്ടറിയുടെ പേജ്


ശ്രീനഗർ ലേ ഹൈവേയിലെ സോജില ചുരത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലക്കാട് സ്വദേശികളുടെ വീടുകൾ സന്ദർശിച്ചു

14/12/2023

ശ്രീനഗർ ലേ ഹൈവേയിലെ സോജില ചുരത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലക്കാട് ചിറ്റൂർ സ്വദേശികളുടെ വീടുകൾ സന്ദർശിച്ചു. അവരവരുടെ കടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരെയാണ് അപകടത്തിൽ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റവരോടും യാത്രയിൽ ഒപ്പമുണ്ടായിരുന്നവരോടും സംസാരിച്ചു.

കൂടുതൽ കാണുക

സിപിഐ എം ആഭിമുഖ്യത്തിൽ പാലക്കാട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലി ഉദ്‌ഘാടനം ചെയ്തു

14/12/2023

സിപിഐ എം ആഭിമുഖ്യത്തിൽ പാലക്കാട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലി ഉദ്‌ഘാടനം ചെയ്തു. അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്. പൊരുതുന്ന പലസ്തീനൊപ്പമാണെന്ന കേരളത്തിന്റെ ഹൃദയവികാര പ്രഖ്യാപനമാണ് റാലിയിൽ കണ്ടത്.

കൂടുതൽ കാണുക

സഖാവ് കെ കുഞ്ഞിരാമന്റെ വേർപാട് പാർടിക്ക് വലിയ നഷ്ടം

14/12/2023

സഖാവ് കെ കുഞ്ഞിരാമന്റെ വേർപാട് പാർടിക്ക് വലിയ നഷ്ടമാണ്. വിദ്യാർഥികാലത്ത്‌ തന്നെ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന സഖാവ് ഉജ്ജ്വലനായ സംഘാടകനും അതുല്യനായ ജനപ്രതിനിധിയുമായിരുന്നു. കാസർകോട് ജില്ലയിലെ പാർടിയെ ധീരമായി നയിച്ച നേതൃമികവുമാണ് സഖാവ് കെ കുഞ്ഞിരാമൻ.

കൂടുതൽ കാണുക

ഗവർണർ പറയുന്നതും പ്രവർത്തിക്കുന്നതും ഭരണഘടനാ വിരുദ്ധം

13/12/2023

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തീർത്തും ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ്‌ കോടതിക്കുമുന്നിൽ കൈയുംകെട്ടിനിന്ന്‌ ഉത്തരം പറയേണ്ടിവരുന്നത്‌. ഇനിയും ഓരോന്നിനും കൃത്യമായി മറുപടി പറയേണ്ടിവരും. വിദ്യാഭ്യാസമേഖലയാകെ കാവിവൽക്കരിക്കാനാണ്‌ ഗവർണറുടെ ശ്രമം.

കൂടുതൽ കാണുക

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധം

12/12/2023

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഗവർണറുടെ കാവിവത്കരണ നിലപാടുകൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരും. പ്രതിഷേധം വിലക്കാൻ ഇത് ഫാസിസ്റ്റ് രാജ്യമല്ലല്ലോ. ജനാധിപത്യരാജ്യമല്ലേ. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമർശിക്കുന്നത്.

കൂടുതൽ കാണുക

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധം

12/12/2023

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഗവർണറുടെ കാവിവത്കരണ നിലപാടുകൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരും. പ്രതിഷേധം വിലക്കാൻ ഇത് ഫാസിസ്റ്റ് രാജ്യമല്ലല്ലോ. ജനാധിപത്യരാജ്യമല്ലേ. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമർശിക്കുന്നത്.

കൂടുതൽ കാണുക

സഖാവ് എ കെ നാരായണന്റെ ത്യാഗോജ്ജ്വലമായ സമരജീവിതം എന്നും ആവേശമാകും

11/12/2023

സഖാവ് എ കെ നാരായണന്റെ വിടവാങ്ങൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്. ബീഡിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ്‌ സഖാവ് പൊതുപ്രവർത്തനത്തിലേക്ക്‌ വരുന്നത്‌.കാസർകോട്‌ ജില്ല രൂപീകരിച്ചതുമുതൽ സിപിഐ എം ജില്ലാസെക്രട്ടേറിയറ്റ് അംഗമാണ്‌.

കൂടുതൽ കാണുക

ഷൂ ഏറ് പ്രതിഷേധമല്ല, ഗുണ്ടായിസം

11/12/2023

നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. നവകേരള സദസിന്റെ പറവൂരിലെ സ്വീകാര്യത കണ്ട് അതിനെ എങ്ങനെയും തകർക്കാനുള്ള ശ്രമങ്ങളാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തുന്നത്‌.

കൂടുതൽ കാണുക

സ. എ കെ നാരായണന് അന്ത്യാഭിവാദ്യം അർപ്പിച്ചു

11/12/2023

സിപിഐ എം കാസറഗോഡ് ജില്ലാ മുൻ സെക്രട്ടറിയും പാർടി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സ. എ കെ നാരായണന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

കൂടുതൽ കാണുക

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി

08/12/2023

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേവലം ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി. പുതുതായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷിച്ച് പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് ഇതാണ്.

കൂടുതൽ കാണുക

തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്

08/12/2023

അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി വിജയിച്ചു. തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസവിജയം. മിസോറമിൽ എൻഡിഎ ഘടക കക്ഷിയായ എംഎൻഎഫ് ദയനീയമായി പരാജയപ്പെട്ടു. ദീർഘകാലം സംസ്ഥാനം ഭരിച്ച കോൺഗ്രസും ദയനീയമായി തോറ്റു.

കൂടുതൽ കാണുക

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നല്‍കിയ നേതാവിനെയാണ്‌ കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌

08/12/2023

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നല്‍കിയ നേതാവിനെയാണ്‌ കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഐക്യവും, ഇടപെടലും കൂടുതല്‍ ആവശ്യപ്പെടുന്ന കാലത്താണ്‌ കാനം നമ്മെ വിട്ടുപിരിയുന്നത്‌.

കൂടുതൽ കാണുക