Skip to main content

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം. ചണ്ഡിഗഡിലെ വൈദ്യുതിമേഖല അപ്പാടെ കുത്തക കമ്പനിയായ ആർപി– സഞ്‌ജയ്‌ ഗോയങ്ക (ആർപിഎസ്‌ജി) ഗ്രൂപ്പിന്‌ കൈമാറാനാണ്‌ നീക്കം. ഈ നടപടികൾ ഉടൻ പിൻവലിച്ച് സമരം ചെയ്യുന്ന ജീവനക്കാരുമായും ഉപഭോക്താക്കളുമായും ചർച്ച നടത്തണം.

ആർപിഎസ്‌ജിയുടെ ഉപകമ്പനി എമിനന്റ്‌ ഇലക്‌ട്രിസിറ്റി ഡിസ്‌ട്രിബ്യൂഷൻ ലിമിറ്റഡുമായി (ഇഇഡിഎൽ) വൈദ്യുതിമേഖല ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ചണ്ഡിഗഡ്‌ ഭരണകേന്ദ്രം ഒപ്പുവച്ചിരുന്നു. 871 കോടി രൂപ നിക്ഷേപത്തുക ഇഇഡിഎൽ കഴിഞ്ഞ ദിവസം കൈമാറി. ഫെബ്രുവരി ആദ്യ വാരത്തോടെ വൈദ്യുതി വകുപ്പിന്‌ കീഴിലുള്ള ഓഫീസുകളും മറ്റും ഇഇഡിഎല്ലിന്‌ കൈമാറാനാണ്‌ നീക്കം. ഏതാനും വർഷമായി ശരാശരി 250 കോടി രൂപയാണ്‌ വാർഷിക ലാഭം. ലാഭത്തിലുള്ള സ്ഥാപനത്തെ വെറും 175 കോടി രൂപ അടിസ്ഥാനവിലയിട്ടാണ്‌ ലേലത്തിൽ വച്ചത്.

ചണ്ഡിഗഡിലെ ഇലക്‌ട്രിസിറ്റി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പ്രായമായവരും സ്ത്രീകളും കുട്ടികളും സ്വകാര്യവൽക്കരണത്തിനെതിരെ കഴിഞ്ഞ 50 ദിവസമായി സമരം ചെയ്യുകയാണ്. എന്നാൽ സമരത്തെ അടിച്ചമർത്താൻ ജീവനക്കാർക്കെതിരെ എസ്‌മ പ്രയോ​ഗിക്കുകയായിരുന്നു. യുപിയിലും രാജസ്ഥാനിലും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിന് സമാനമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് രാജ്യത്തിൻ്റെ ഊർജ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കും.

സിപിഐ എം പോളിറ്റ് ബ്യൂറോ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.